ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന വെബ്സൈറ്റുകൾക്ക് ജനപ്രീതി ഏറെയായിരുന്നു.
എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് ജനപ്രീതി വർധിക്കുന്നത്.
ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് നഗ്നമാക്കുകയാണ് ഇപ്പോൾ ട്രെൻഡ്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത് എന്നാണ് ശ്രദ്ധേയം.
ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു.
അതിലുമുപരി സെപ്റ്റംബർ മാസത്തിൽ മാത്രം 24 ദശലക്ഷം ആളുകളാണ് വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിച്ചതെന്ന് സോഷ്യൽ നെറ്റ്വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് ആർക്കും ആരുടെയും ചിത്രമെടുത്ത് നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കാമെന്നതാണ്.
അതുകൊണ്ടുതന്നെ ആരുടേയും അശ്ലീല ചിത്രങ്ങൾ നിർമിക്കാമെന്ന ആശങ്കാജനകമായ ഭീഷണി നിലനിൽക്കുന്നതായാണ് വിദഗ്ധർ പറയുന്നത്.
പക്ഷെ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കമ്പനി അനുവദിക്കുന്നില്ലെന്ന് ഗൂഗിൾ വക്താവ് അറിയിച്ചത്.
സംശയാസ്പദമായ പരസ്യങ്ങൾ അവലോകനം ചെയ്ത് നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.