ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; സ്വിഫ്റ്റ് ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ച രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: ദേശിയ പാതയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

ബൈക്ക് യാത്രികരായ ആമ്പല്ലൂർ ചുങ്കം തയ്യിൽ അശ്വിൻ(23) പുതുക്കാട് തേർമഠം ലിംസൺ സിൻജു(24) എന്നിവരാണ് അറസ്റ്റിലായത്.

ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

ഇന്നലെ പുലർച്ചെ രണ്ടിന് കുറുമാലിയിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കൽപ്പറ്റയിലേക്ക് പോവുകയായിരുന്നു ബസ്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

കുറച്ചു നേരെ ബസ്സിന് മുന്നിൽ തടസമായി ബൈക്ക് ഓടിച്ചു. പിന്നീട് ബസ്സിന് കുറുകെ ബൈക്ക് നിർത്തി ജീവനക്കാരുമായി തർക്കമായി.

ഇതിനിടെയാണ് യുവാക്കൾ കണ്ടക്ടറേയും ഡ്രൈവറേയും മർദിച്ചത്.

ഇതോടെ ബസ്സിലെ യാത്രക്കാർ ഇടപെടുകയായിരുന്നു. യുവാക്കളുടെ ബൈക്കിന്റെ താക്കോൽ ഊരി കൈവശം വച്ചു.

ആളുകൾ കൂടിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസിന് താക്കോൽ കൈമാറി.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

കുറുമാലി ക്ഷേത്രത്തിനു സമീപത്തു നിന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts