ബെംഗളൂരു : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയം കർണാടകയിലെ ബി.ജെ.പിക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. നിരവധി നേതാക്കാൾ അധികാരമുള്ള കോൺഗ്രസിനോട് രഹസ്യ ചർച്ചകൾ നടത്തുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. മുൻപ് കൂറുമാറി വന്ന പല രാഷ്ട്രീയക്കാരും തിരിച്ച് കോൺഗ്രസിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നുണ്ട്. ഈ സമയത്താണ് സംസ്ഥാനത്തെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും ബെംഗളൂരു നോർത്ത് എം.പി.യുമായ സദാനന്ദ ഗൗഡയുടെ നീക്കങ്ങൾ അഭ്യൂഹത്തിന് വഴിവെക്കുന്നത്. ജെഡിഎസുമായ സഖ്യമുണ്ടാക്കിയ കേന്ദ്ര നേതൃത്വത്തിൻ്റെ നടപടിയെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഈ കൂട്ടുകെട്ട് ബി.ജെ.പിക്ക് ഗുണം ചെയ്യില്ല…
Read MoreDay: 26 October 2023
സ്കൂൾ ബസിന് തീ പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചെന്നൈ: ചിദംബരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസില്‍ 14 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചിദംബരം തീര്‍ത്ഥംപാളയത്ത് രാവിലെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു ബസില്‍ തീ കണ്ടത്. കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം തീ അണയ്ക്കാന്‍ ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീര്‍ത്ഥംപാളയത്തുള്ള സ്വകാര്യ സ്‌കൂളിന്റെ ബസ് ആണ് അഗ്നിക്കിരയായത്.
Read Moreപരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തിയ കർഷകൻ അറസ്റ്റിൽ
ബെംഗളുരു: പരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കർഷകൻ അറസ്റ്റിൽ. ബീദർ വിജയനഗര താണ്ഡ സ്വദേശി ശിവാജി റാത്തോഡിനെയാണ് അറസ്റ്റ് ചെയ്തത്. 63.86 കിലോ വരുന്ന ഇതിന് 25.54 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
Read Moreനടി അമല പോൾ വിവാഹിതയാകുന്നു
കൊച്ചി: നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ആണ് ഈ കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും…
Read Moreഫ്രഞ്ച് ഫ്രൈസിനുള്ളിൽ പാതി കത്തിയ സിഗരറ്റ് കുറ്റി; കമ്പനി മാപ്പ് പറയണമെന്ന് യുവതി
ലണ്ടന്‍: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡിന്‍റെ ഹാപ്പി മീല്‍ പായ്ക്കറ്റില്‍ സിഗരറ്റ് കുറ്റി കണ്ടെത്തി. ഫ്രഞ്ച് ഫ്രൈസിനുള്ളിലാണ് പാതി കത്തിയ സിഗരറ്റ് കുറ്റിയും ചാരവും കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 18ന് യുകെയിലാണ് സംഭവം. ജെമ്മ കിര്‍ക്ക് ബോണര്‍ എന്ന യുവതി ബാരോ-ഇൻ-ഫർനെസിലെ ഒരു മക്ഡൊണാൾഡ് റെസ്റ്റോറന്‍റില്‍ നിന്നാണ് ഹാപ്പി മീല്‍ വാങ്ങിയത്. വീട്ടിലെത്തിയ ശേഷം ഒരു വയസുകാരനായ കാലേബിനും മൂന്നു വയസുള്ള ജാക്സണും ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ പായ്ക്കറ്റിനുള്ളില്‍ സിഗരറ്റ് കുറ്റി കണ്ടത്. ഇതിന്‍റെ ചിത്രം യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍…
Read Moreബെംഗളൂരു – സിംഗപ്പൂർ നോൺ സ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു
ബെംഗളൂരു: എയർ ഇന്ത്യയുടെ ബെംഗളൂരു-സിംഗപ്പൂർ നോൺ സ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു. ഞായർ, തിങ്കൾ, വ്യാഴം,വെള്ളി, ദിവസങ്ങളിലാണ് സർവീസ്. രാവിലെ 10 .30 ന് ബംഗളുരുവിൽ നിന്നും രാവിലെ 8 .35ന് സിംഗപ്പൂരിൽ നിന്നും ആണ് സർവീസ്.
Read Moreഅടിയുത്സവത്തിൽ 100 പേർക്ക് പരിക്ക്; 3 പേർ മരിച്ചു
ബെംഗളൂരു: ബെള്ളാരി നേരനിക്കി മല്ലേശ്വര സ്വാമി ക്ഷേത്രത്തിൽ വിജയദശമിയുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രയ്ക്കിടെ പരസ്പരം വടികൊണ്ടടിക്കുന്ന ആചാരത്തിനിടെ 100 പേർക്ക് പരിക്കേറ്റു. ഇതിൽ 3 പേർ മരിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. മല്ലേശ്വര സ്വാമി പല്ലക്ക് എഴുന്നള്ളിക്കുന്നതിന്റെ ഭാഗമായതിന്റെ അടിയുത്സവം. ഇതിൽ പങ്കെടുക്കുന്നവർ പരസ്പരം വടികൊണ്ട് നിർദാക്ഷിണ്യം തല്ലുന്ന ചടങ്ങ് രാത്രി വർഷാവർഷം അരങ്ങേറുന്നുണ്ട്.
Read Moreയുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
റായ്ച്ചൂർ: ഇന്ന് പുലർച്ചെ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ലിംഗസുഗൂർ താലൂക്കിലെ ഹട്ടി ടൗണിലെ ഗുണ്ടുറാവു കോളനിയിലാണ് ഇന്ന് രാവിലെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മഞ്ജുള (45) ആണ് മരിച്ചത്. ഹട്ടി ടൗണിലെ സർക്കാർ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു മരിച്ച യുവതി. സംഭവത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. ഒരു വശത്ത് യുവതി ആത്മഹത്യ ചെയ്തതാകാമെന്ന് പറയുമ്പോൾ മറുവശത്ത് ആരോ കൊലപ്പെടുത്തിയതാകാമെന്ന ആരോപണവും നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്. ഹട്ടി പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു. രണ്ടോ മൂന്നോ വർഷം മുമ്പ്…
Read Moreഇന്ന് പുലർച്ചെ ചിക്കബെല്ലാപ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; സർക്കാർ 2 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ബെംഗളൂരു: ചിക്കബെല്ലാപ്പൂരിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്ന് പുലർച്ചെ താലൂക്കിൽ ചിത്രാവതിക്ക് സമീപം ആർടിഒ ഓഫീസിന് സമീപം ഹൈവേയിൽ നിർത്തിയിട്ടിരുന്ന സിമന്റ് ബൾക്കർ ലോറിയിൽ ആന്ധ്രാപ്രദേശിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ടാറ്റ സുമോ ഇടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർ സംഭവസ്ഥലത്തും ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ ആശുപത്രിയിലും മരിച്ചു. മരിച്ചവരിൽ 8 പുരുഷന്മാരും 4 സ്ത്രീകളും ഒരു കുട്ടിയുമാണ് ഉള്ളത്. മരിച്ചവരെല്ലാം ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഗോരന്ത്ല ഗ്രാമത്തിൽ നിന്നുള്ളവരാണ്. ആന്ധ്രാപ്രദേശിലെ കോട്ടച്ചെറാവു ഗ്രാമത്തിലെ പെരിമിലി, ബാംഗ്ലൂർ കാമാക്ഷിപാളയയിലെ…
Read Moreനിലച്ച പണികൾക്ക് ജീവൻ ലഭിക്കുന്നു; ഈജിപുര – കോറമംഗല കേന്ദ്രീയ സദൻ മേൽപ്പാല നിർമാണം വീണ്ടും തുടങ്ങി
ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെക്ക്-കിഴക്കൻ ബെംഗളൂരുവിന്റെ എലിവേറ്റഡ് കോറിഡോർ പ്രോജക്ട് ശ്രീനിവാഗിലു മുതൽ സർജാപൂർ റോഡ് ജംഗ്ഷൻ വരെ, എജിപുര ഫ്‌ളൈ ഓവർ പ്രോജക്റ്റ് എന്നറിയപ്പെടുന്നത് 15-20 ദിവസത്തിനുള്ളിൽ ജോലി പുനരാരംഭിക്കുന്നു. റീടെൻഡർ നടപടികൾ പൂർത്തിയായതോടെ രണ്ടാഴ്ചക്കുള്ളിൽ നിർമാണ പ്രവർത്തികൾ തുടങ്ങുമെന്ന് ബി.ബി.എം.പി പ്രൊജക്റ്റ് വിഭാഗം അറിയിച്ചു. പദ്ധതി പൂർത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ഏജൻസിയായ ബിഎസ്‌സിപിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായിട്ടാണ് ബിബിഎംപി കരാർ ഒപ്പിട്ടിരിക്കുന്നത്. 203 കോടി രൂപ നിർമാണ ചിലവ് പ്രതീക്ഷിച്ച 2 .5 കിലോമീറ്റർ ദൂരം വരുന്ന പാലത്തിന്റെ നിർമാണം ആദ്യം…
Read More