ബെംഗളൂരു: ഈ വർഷം ദീപാവലി സമയത്ത് ബെംഗളൂരുവിൽ പടക്കം പൊട്ടിക്കുന്നത് നിരോധിക്കാൻ സാധ്യത.
ഈ മാസം ആദ്യം നഗരത്തിനടുത്തുള്ള അത്തിബെലെ തീപിടിത്തത്തിൽ 17 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പടക്കം പൊട്ടിക്കുന്നത് നിരോധിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നത്.
അത്തിബെലെയിലെ ഒരു പടക്ക കടകൾക്കും അനുമതി നൽകേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചു, കൂടാതെ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്ന് പടക്കങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയും ആസൂത്രണം ചെയ്യുന്നുണ്ട്.
എല്ലാ വർഷവും ദീപാവലി സമയത്ത് ഇത്തരം തീപിടിത്തങ്ങൾ ഉണ്ടാകാറുണ്ട്. ഇന്നലെയും തമിഴ്നാട്ടിൽ 12ഓളം പേർ മരിച്ചു.
അത്തരം അനിഷ്ഠ സംഭവങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ പുതിയ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.