ബെംഗളൂരുവിൽ പടക്കം നിരോധിക്കാൻ ആലോചിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ഈ വർഷം ദീപാവലി സമയത്ത് ബെംഗളൂരുവിൽ പടക്കം പൊട്ടിക്കുന്നത് നിരോധിക്കാൻ സാധ്യത.

ഈ മാസം ആദ്യം നഗരത്തിനടുത്തുള്ള അത്തിബെലെ തീപിടിത്തത്തിൽ 17 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പടക്കം പൊട്ടിക്കുന്നത് നിരോധിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നത്.

അത്തിബെലെയിലെ ഒരു പടക്ക കടകൾക്കും അനുമതി നൽകേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചു, കൂടാതെ തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിന്ന് പടക്കങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയും ആസൂത്രണം ചെയ്യുന്നുണ്ട്.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

എല്ലാ വർഷവും ദീപാവലി സമയത്ത് ഇത്തരം തീപിടിത്തങ്ങൾ ഉണ്ടാകാറുണ്ട്. ഇന്നലെയും തമിഴ്‌നാട്ടിൽ 12ഓളം പേർ മരിച്ചു.

അത്തരം അനിഷ്ഠ സംഭവങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ പുതിയ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
[masterslider id="10"]

Related posts