മക്കളെ കാണണം; കാമുകനൊപ്പം  പാക്കിസ്ഥാനിലേക്കു പോയ അഞ്ജു തിരിച്ചെത്തിയേക്കും

പെഷാവർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു അടുത്തമാസം തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ലയാണു വെളിപ്പെടുത്തിയത്. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നാണ് നസറുല്ലയെ വിവാഹം ചെയ്തത്. 2019 മുതൽ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിർത്തി കടന്നു വിവാഹത്തിലെത്തിയത്. രണ്ടുമക്കളാണ് അഞ്‍ജുവിനുള്ളത്.

Read More

വഴി തടസ്സപ്പെടുത്താൻ ശ്രമം; പരാതിയുമായി പതിനെട്ടോളം ദളിത് കുടുംബങ്ങൾ

ബെംഗളൂരു: ഉയർന്ന ജാതിക്കാരായ കുടുംബം വഴിനടക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  പരാതിയുമായി പതിനെട്ടോളം ദളിത് കുടുംബങ്ങൾ. മണ്ഡ്യ ജില്ലയിലാണ് സംഭവം. വീടുകളിലേക്കുള്ള വഴി ഉയർന്ന ജാതിക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് നിരവധി ദളിത് കുടുംബങ്ങളാണ് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുന്നത്. റോഡ് അടച്ചതോടെ തങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാണെന്നും പരാതിക്കാർ പറഞ്ഞു. സ്ഥിരമായി ഇവർ സഞ്ചരിച്ചിരുന്ന വഴിയിൽ കമ്പിവേലി കെട്ടി മറച്ചതിനെ തുടർന്നാണ് ഇവർ പരാതിയുമായി കലക്ടറെ സമീപിച്ചത്. ആദ്യം ഉടമകളോട് വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ദളിതരെ അസഭ്യം പറയുകയായിരുന്നു. മഡൂർ ജില്ലയിലെ ഹൂത്താഗെരെ ഗ്രാമത്തിലുള്ള…

Read More

നിപ ഭീതി: കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെ വാതിലടച്ച് ചിക്കമംഗളൂരു

ബെംഗളൂരു: കേരളത്തിൽ നിപ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് വൈറസ് വ്യാപനം തടയാൻ ജില്ലാ ഭരണകൂടവും ജില്ലാ ജനറൽ ആശുപത്രിയും ജാഗ്രതാ നടപടികൾ സ്വീകരിച്ചു ജില്ലയിൽ നിപാ വൈറസ് ഭീതി പടരുകയും മലനാട് തീരദേശ ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഭരണകൂടം നിരോധിച്ചു. ഈ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കരുതെന്ന് റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും ഉടമകളോട് നിർദേശിച്ചിട്ടുണ്ട്. മറുവശത്ത്, മുല്ലയ്യനഗിരി, സീതലയ്യനഗിരി മലനിരകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരെയാണ് ആകർഷിക്കുന്നത്, കൂടാതെ പാക്കേജ് ഏജൻസികൾ വഴി ധാരാളം…

Read More

മാസപ്പടി വിവാദത്തിലെ ഹര്‍ജിക്കാരൻ ഗിരീഷ് ബാബു മരിച്ചനിലയില്‍

കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ കളമശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങി നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു. മരണകാരണം വ്യക്തമായിട്ടില്ല. തീയസമയം കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്ന് മസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരിന്റെ മരണവിവരം പുറത്തുവരുന്നത്.

Read More

വിധാന സൗധയ്ക്ക് സമീപം പ്രതിഷേധ ഭീഷണി മുഴക്കി കരിമ്പ് കർഷകർ

ബെംഗളൂരു: മുൻവർഷത്തെ എഫ്ആർപി (ന്യായമായ പ്രതിഫലവില) ടണ്ണിന് 150 രൂപ സെപ്റ്റംബർ 30നകം അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയില്ലെങ്കിൽ വിധാനസൗധയ്ക്ക് സമീപം വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കരിമ്പ് ഉൽപാദക അസോസിയേഷൻ മേധാവി കുറുബൂർ ശാന്തകുമാർ മുന്നറിയിപ്പ് നൽകി. വരൾച്ച മൂലം സംസ്ഥാനത്തെ 30 ലക്ഷം കരിമ്പ് കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും വിളവ് 40 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഞായറാഴ്ച മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കരിമ്പിന് മുൻവർഷത്തെ എഫ്ആർപിയെ അപേക്ഷിച്ച് ഈ വർഷം ടണ്ണിന് 100 രൂപ മാത്രം വർധിപ്പിച്ച് 3150 രൂപയാക്കി.…

Read More

സംസ്ഥാനം ഗണേശോത്സവത്തിന്റെ ആവേശത്തിൽ

ഗണേശ ചതുർത്ഥി ആഘോഷംത്തിൽ സംസ്ഥാനം.  വിഘ്നേശ്വരന്റെ അനുഗ്രഹപ്രസാദം തേടി ഗണേശോത്സവത്തെ വരവേൽക്കാൻ ഭക്തിപൂർവം ജില്ല ഒരുങ്ങി. ആരാധനയ്ക്കും നിമജ്ജനത്തിനുമായി തയാറാക്കിയ ഗണപതി വിഗ്രഹങ്ങൾ അതതു സ്ഥലങ്ങളിലെത്തിച്ചു പൂജകൾ ആരംഭിച്ചു. നഗരത്തിലെ വിപണികളിൽ പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവയുടെ താരതമ്യേന കുറഞ്ഞ വില ഈ സീസണിൽ ഉത്സവ ആവേശം വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ . നഗരത്തിലുടനീളമുള്ള മിക്ക മാർക്കറ്റുകളിലും വാരാന്ത്യത്തിൽ, പ്രത്യേകിച്ച് ഗൗരി ഗണേശ ഉത്സവത്തിന്റെ തലേ ദിവസമായ ഞായറാഴ്ച കെആർ മാർക്കറ്റിൽ ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഗാന്ധി ബസാർ, മല്ലേശ്വരം, രാജാജിനഗർ, ജയനഗർ തുടങ്ങി…

Read More

ബെംഗളൂരുവിലെ കോഴി ഫാമിൽ നാലംഗ കുടുംബം ശ്വാസം മുട്ടി മരിച്ചു

ബെംഗളൂരു: ദൊഡ്ഡബല്ലാപ്പൂരിലെ മൂന്ന് സ്ത്രീകളുൾപ്പെടെ നാലംഗ കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ഷെഡിൽ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. കൊതുകിനെ തുരത്താൻ വിറക് കത്തിക്കുന്ന തകരപ്പാത്രത്തിൽ നിന്ന് തീ കൊളുത്തി പുകച്ച ശേഷമാണ് ഇവർ ഉറങ്ങിയത്. എന്നാൽ ഇതിൽ നിന്നും പുക ഉയരുകയും ഷെഡിന്റെ വെന്റിലേഷൻ പോയിന്റുകളെല്ലാം അടച്ചിരുന്നതിനാൽ വായുസഞ്ചാരമില്ലാത്ത സ്ഥിതിയായെന്നും ഇതോടെ ഉറക്കത്തിൽ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പോലീസ് സംശയം. പശ്ചിമ ബംഗാളിലെ അലിപുർദുവാർ സ്വദേശികളായ കാലെ സരേര (60), ലക്ഷ്മി സരേര (50), ഉഷ സരേര (40), ഫൂൽ സരേര (16) എന്നിവരാണ്…

Read More

ബെംഗളൂരുവിൽ ഇന്ന് മാംസാഹാരത്തിന് നിരോധനം

ബെംഗളൂരു: ഗണേശ ചതുർത്ഥിയുടെ പശ്ചാത്തലത്തില് തിങ്കളാഴ്ച ബംഗളുരുവില് കശാപ്പും ഇറച്ചി കശാപ്പും വിൽപനയും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നിരോധിച്ചു. ബിബിഎംപിയുടെ മൃഗോപദേശക വിഭാഗമാണ് ഉത്തരവിറക്കിയത്. കണക്കുകൾ പ്രകാരം, നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള ഇറച്ചി കടകളും മൂന്ന് അംഗീകൃത അറവുശാലകളും ഉണ്ട്. എന്നിരുന്നാലും, നഗരത്തിൽ അനധികൃത കടകളും പ്രവർത്തിക്കുന്നതിനാൽ കണക്കുകൾ ഇനീയും കൂടാം.

Read More

കിങ് ഓഫ് കൊത്ത ഒടിടി യിലേക്ക്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്‍റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ്…

Read More

കോൺഗ്രസ്‌ സർക്കാർ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി യെദ്യൂരപ്പ

ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂയൂരപ്പ. സംസ്ഥാനം വളരെ രൂക്ഷമായ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. വിവിധ ജില്ലകളിലെ വരള്‍ച്ചാ സാഹചര്യം നേരിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം. വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടാനുള്ള നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണ്. സര്‍ക്കാര്‍ പൊതുജനങ്ങളുടെ താല്‍പര്യം പാടെ മറന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ പദ്ധതികളെല്ലാം തല്‍ക്കാലത്തേക്കുള്ളവയാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. ജലസേചന പദ്ധതികളും നിശ്ചലമായി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലത്തിന്റെ അളവ് കുറവായിട്ടും…

Read More