ഒരുമിച്ചു മദ്യപിച്ച സുഹൃത്ത് മകളെ പീഡിപ്പിച്ചു; സുഹൃത്തിനെ കൊലപ്പെടുത്തി പിതാവ്

ബെംഗളൂരു: കൂടായിരുന്നു മദ്യപിക്കുകയും അദ്ദേഹത്തിന്റെ തന്നെ മകളെ പീഡിപ്പിക്കുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി. സംഭവം ബുധനാഴ്ച കടുഗോഡി പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ഉണ്ടായത് .

നേപ്പാൾ സ്വദേശിയായ പ്രേം രാജ് ഉപാധ്യായ (57) ആണ് കൊല്ലപ്പെട്ടത്. ധർമേന്ദ്ര സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേപ്പാൾ സ്വദേശികളായ ഇരുവരും ബെംഗളൂരുവിലെ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

എസ്ബിആർ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു പ്രേംരാജ്. അവിടെ നിന്ന് ജോലി ഉപേക്ഷിച്ച് ഒരു ഹോട്ടലിൽ ചേർന്നു.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

മദ്യത്തിന് അടിമയായതിനാൽ ധമേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബുധനാഴ്ച ഇരുവരും ബാറിലെത്തി മദ്യം കഴിച്ചു. വീട്ടിലെത്തിയ ശേഷം ധർമേന്ദ്ര സിങ്ങിന്റെ മകളെ പ്രേം രാജ് പീഡിപ്പിക്കുകയായിരുന്നു.

ഇതിൽ പ്രകോപിതനായ ധർമേന്ദ്ര സിംഗ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം സുഹൃത്തിനെ വിളിച്ച് താൻ ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹം മാറ്റണമെന്നും പറഞ്ഞു. ഇതിനായി പതിനായിരം രൂപ നൽകുമെന്ന് ധർമേന്ദ്ര സിങ് പറഞ്ഞിരുന്നു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

എന്നാൽ പിന്നീട് ഇയാൾ തന്നെ പോലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. കടുഗോഡി പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വൈദേഹി ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts