ഇന്ത്യയുടെ ആദ്യ സൂര്യ പഠന ധൗത്യം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം ഇന്ന്. പി.എസ്.എൽ.വി സി 57 റോക്കറ്റിലാണ് ആദിത്യ എൽ1 ന്റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര.
ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും 11.50 നാണ് വിക്ഷേപണം. ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു.
അതേസമയം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം തത്സമയം കാണുന്നതിനുള്ള സൗകര്യം ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് ആയ https://isro.gov.in ല്‍ ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു
ഐ.എസ്.ആർ.ഒ.യൂടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി സിയുടെ 59ാം ധൗത്യത്തിൽ ആദിത്യ എൽ 1 നെ ഇന്ന് ബഹിരാകശത്ത് സ്ഥാപിക്കും.
ആദ്യം സ്ഥാപിക്കുക ഭൂമിയുമായി ചേർന്ന് നിൽക്കുന്ന ഒരു ഓർബിറ്റിലാകും അവിടെ നിന്നും ഒരു നീണ്ട യാത്രയാണ് ആദിത്യ എൽ 1 ന്റെ മുൻപിൽ ഉള്ളത്.
15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിയും ചേർന്ന് നിൽക്കുന്ന സിസ്റ്റത്തിനകത്തെ ലഗ്രാജ് 1 പോയിന്റിൽ നിന്ന് കൊണ്ട് യാതൊരു തടസ്സവുമില്ലാതെ മറ്റു ഗൃഹങ്ങളുടെയോ ചന്ദ്രന്റെയോ നിഴൽ പതിക്കാതെ പൂർണ സമയവും സൂര്യ നിരീക്ഷണത്തിന് പറ്റിയ സ്ഥലമായ ലഗ്രാജ് 1 ൽ നിന്ന് കൊണ്ട് മുഴുവൻ സമയവും സൂര്യനെ നിരീക്ഷണം നടത്തുകയാണ് ആദിത്യ എൽ 1 എന്ന ധൗത്യത്തിന്റെ പരമമായ ലക്ഷ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.