ബെംഗളൂരു: മൈസൂർ ദസറ ഗജപായന ചടങ്ങ് സെപ്റ്റംബർ ഒന്നിന് ഹുൻസൂർ നഗർഹോളെ വന്യജീവി സങ്കേതത്തിലെ വീരനഹോസഹള്ളിയിൽ നടക്കും.
ദസറ സമാപന ചടങ്ങായ ജംബോ സഫാരിയിൽ പങ്കെടുക്കാൻ 14 ആനകളെയാണ് തിരഞ്ഞെടുത്തത്.
ഒക്ടോബർ 15ന് ആരംഭിക്കുന്ന ദസറയ്ക്ക് 45 ദിവസം മുൻപാണ് പരിശീലനത്തിനായി ആനകളെ മൈസൂർ കൊട്ടാരത്തിൽ എത്തിക്കുക.
ഗജപായന തീയതി തീരുമാനിച്ചതായും സെപ്റ്റംബർ ഒന്നിന് ആനകൾ മൈസൂരിലെത്തുമെന്നും മൈസൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്സി മഹാദേവപ്പ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആഘോഷങ്ങളുടെ ഉദ്ഘാടകൻ ആരെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക ഈ മാസം 15ന് പ്രഖ്യാപിക്കും.