മഹാരാഷ്ട്രയിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ ഗർഡർ സ്ഥാപിക്കുന്ന യന്ത്രം വീണ് 15 തൊഴിലാളികൾ മരിച്ചു.
മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താനെയ്ക്കടുത്ത ഷാപ്പൂരിലാണ് അപകടം. കൂടുതൽപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാൻ തിരച്ചിൽ പുരോഗമിക്കുകയാണ്.
#UPDATE | Maharashtra: Two NDRF teams are working at the site after a crane fell on the slab of a bridge in Shahapur tehsil of Thane district. Till now 14 dead bodies have been retrieved and 3 have been injured. Another six are feared to be trapped inside the collapsed… https://t.co/3QiIuUwoIP pic.twitter.com/tptIFDfAfb
— ANI (@ANI) August 1, 2023
ഗർഡർ മെഷീനുമായി ബന്ധിപ്പിക്കുന്ന ക്രെയിനും സ്ലാബും 100 അടി ഉയരത്തിൽ നിന്നാണ് വീണതെന്നാണ് റിപ്പോർട്ട്.
മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് ഇത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.