ടോറോണ്ടോ: ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ.
കനേഡിയൻ ടിക് ടോക് താരമായ മിഷേൽ ഫെയർബേണിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമിതമായി വെള്ളം ഉള്ളിൽ ചെന്നതോടെ മിഷേലിന്റെ ശരീരത്തിലെ സോഡിയത്തിന്റെ അംശം കുറയുകയായിരുന്നു.
വൈറലായ 75 ഹാർഡ് എന്ന ഫിറ്റനസ് ചലഞ്ചാണ് മിഷേൽ ഏറ്റെടുത്തത്. 75 ദിവസം വെള്ളം കുടിച്ചാണ് പിന്തുടരേണ്ടത്. ദിവസവും 45 മിനിറ്റ് വർക്കൗട്ടും മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കിയിട്ടുള്ള ഭക്ഷണക്രമവും ചലഞ്ചിന്റെ ഭാഗമാണ്.
ദിവസവും ഏതെങ്കിലും പുസ്തകത്തിന്റെ പത്തു പേജുകൾ വായിക്കാനും നിർദ്ദേശമുണ്ട്.
എന്നാൽ ഫിറ്റ്നസ് ചലഞ്ച് 12 ദിവസം പിന്നിട്ടപ്പോഴേക്കും മിഷേലിന് കടുത്ത ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു.
അമിതക്ഷീണവും ഛർദ്ദിയും കാരണം വലഞ്ഞെന്നും രാത്രിയിൽ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ലെങ്കിൽ മിഷേൽ പറയുന്നു.
അമിതമായി ജലം ശരീരത്തിലെത്തിയതിനെ തുടർന്ന് സോഡിയത്തിന്റെ അളവ് കുറഞ്ഞതിനാൽ ആരോഗ്യപ്രശ്നങ്ങളാണ് മിഷേലിനെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
നാലു ലിറ്ററിനു പകരം ദിവസേന അരലിറ്റർ വെള്ളം മാത്രം കുടിക്കാൻ മിഷേലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.