മലപ്പുറം: രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാർഡ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസ്.
ഇത് പറയുമ്പോൾ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാൽ മതിയെന്നും വിൻസി പറഞ്ഞു.
‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിക്ക് പുരസ്കാരം ലഭിച്ചത്.
രേഖ എന്നിലേക്ക് വരുന്നത് സംവിധായകൻ ജിതിൻ കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ കണ്ടാണ്.
സത്യം പറഞ്ഞാൽ, ഇത് വേറൊരു നടിക്കുവെച്ച റോളായിരുന്നു. ആ നടി ഒ.കെ പറയാതിരിക്കുന്നതോടെ എന്നിലേക്ക് വരികയായിരുന്നു.
ഒടുവിൽ എന്നിലേക്ക് അത് എത്തിയത് ഭാഗ്യമായി ഞാൻ കരുതുന്നു. രേഖയിലെ റോൾ വെല്ലുവിളിയൊന്നുമായിരുന്നില്ല.
എങ്കിലും ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചതെന്നും ഏറെ കഷ്ടപ്പെട്ട് അഭിനയിച്ചതെന്നും ഞാൻ കരുതുന്ന കാരക്ടറായിരുന്നു അത്.
സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നു. ഒടുവിൽ ആ ആഗ്രഹം ഇപ്പോൾ ഇവിടം വരെ എത്തിയിരിക്കുന്നു.
രേഖ ഇറങ്ങിയതു മുതൽ എന്തെങ്കിലും അവാർഡ് കിട്ടുമെന്ന് ഉള്ളിലൊരു തോന്നലുണ്ടായിരുന്നു.
ഇത് പറയുമ്പോൾ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുത്.
ഒരു നടിയുടെ ആഗ്രഹമാണെന്ന് വിചാരിച്ചാൽ മതി. കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
രേഖ ആരും അറിയാതെ പോയി എന്ന സങ്കടമുണ്ടായിരുന്നു. അതിനി എല്ലാവരും അറിയുമല്ലോ. നെറ്റ്ഫ്ലിക്സുണ്ട്. ഇപ്പം കേരളത്തിലെ എല്ലാവരും അറിഞ്ഞല്ലോ.
വിൻസിക്ക് എന്തിനാണ് അവാർഡ് കിട്ടിയത്, രേഖക്കാണെന്ന് എല്ലാവരും അറിയുമല്ലോ..അതുമതി’ -വിൻസി പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.