ട്രെയിൻ യാത്രക്കാർക്ക് ഇനി മിതമായ നിരക്കിൽ ഭക്ഷണം; ഭക്ഷണം എന്തൊക്കെ? വിശദാംശങ്ങൾ

ബെംഗളൂരു: തീവണ്ടികളിലെ ജനറൽ സീറ്റിംഗ് (ജിഎസ്) കോച്ചുകളിലെ യാത്രക്കാർക്ക് താങ്ങാനാവുന്ന കുറഞ്ഞ നിരക്കിൽ ഭക്ഷണവും കുടിവെള്ളവും നൽകാൻ പ്ലാറ്റ്‌ഫോമിൽ ഭക്ഷണ കൗണ്ടർ ആരംഭിച്ച് റെയിൽവേ ബോർഡ്.

പ്ലാറ്റ്‌ഫോമിൽ ജനറൽ കോച്ചുകൾ വന്നുനിൽക്കുന്ന ഭാഗത്താണ് സർവീസ് കൗണ്ടറുകൾ ആരംഭിച്ചത്.

എക്കോണമി ഭക്ഷണം, ലഘുഭക്ഷണം, കോംബോ ഭക്ഷണം, കുടിവെള്ളം എന്നിവ മിതമായ വിലയിൽ യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവെ ബോർഡ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കിയതായി റെയിൽവേ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) അടുക്കള യൂണിറ്റുകളിൽ നിന്ന് നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. രണ്ടുതരത്തിലുള്ള ഭക്ഷണമാണ് ഇവിടെ ലഭിക്കുക. 20 രൂപക്കും 50 രൂപക്കുമുള്ള ഭക്ഷണമുണ്ടാകും.

രാജ്യത്തെ അറുപതോളം റെയിൽവേ സ്റ്റേഷനുകളിൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയിൽ മെയിൽ/എക്സ്പ്രസ് തീവണ്ടികളുൾപ്പെടെയുള്ളവയിൽ മുന്നിലും പിന്നിലുമായി നാല് ജനറൽ കോച്ചുകളെങ്കിലും ഉണ്ടാകും.

സോണൽ റെയിൽവേയാണ് കൗണ്ടറുകളുടെ സ്ഥാനം നിർണയിച്ചത്. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് കൗണ്ടറുകൾ ആരംഭിച്ചത്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ സഹകരണത്തോടെയാണ് ഐ.ആർ.സി.ടി.സി. ഈ സൗകര്യം ഏർപ്പെടുത്തിയത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

വരും നാളുകളിൽ കൂടുതൽ സ്റ്റേഷനുകളിൽ ഈ സൗകര്യം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.

ഭക്ഷണം എന്തൊക്കെ

ഏഴ് പൂരി (175 ഗ്രാം), ഡ്രൈ ആലൂ വെജ് (150 ഗ്രാം), അച്ചാർ (12 ഗ്രാം)- വില 20 രൂപ.

സ്നാക്ക് മീൽ (350 ഗ്രാം): ചോറ്, രാജ്മ, ഛോലെ, കിച്ചടി, കുൽച, ഭട്ടൂരെ, പാവ് ബജി, മസാല ദോശ എന്നിവയാണ് ഇതിൽ ലഭിക്കുക- വില 50 രൂപ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts