ബെംഗളൂരു: ഹനൂർ താലൂക്കിലെ കഗ്ഗലിഗുണ്ടി ഗ്രാമത്തിൽ വെച്ച് ആറ് വയസുകാരിയായ സോളിഗ ആദിവാസി പെൺകുട്ടി സുശീലയെ ആക്രമിച്ച പുള്ളിപ്പുലിയെ പിടികൂടി. ജില്ലയിലെ കൊല്ലേഗല താലൂക്കിലെ മധുവനഹള്ളിയിൽ ശനിയാഴ്ച രാത്രിയാണ് ചാമരാജനഗര വനംവകുപ്പ് പുലിയെ പിടികൂടിയതായി അധികൃതർ അറിയിച്ചത്.
ജൂൺ 26 ന് പെൺകുട്ടിയെ പുലി ആക്രമിച്ചു കൊന്നതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടാൻ ശ്രമിച്ചിരുന്നു. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന സുശീലയെ പുലി കാട്ടിലേക്ക് കടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ഗ്രാമവാസികളുടെ വരവും അവരുടെ നിലവിളിയും കാരണം പുള്ളിപ്പുലി ഉപേക്ഷിച്ച് മറയുകയായിരുന്നു.
എന്നാൽ ഉപേക്ഷിക്കുന്നതിന് മുൻപായി പെൺകുട്ടിയെ ഏകദേശം 200 മീറ്ററോളം വലിച്ചിഴച്ചിരുന്നു . എന്നാൽ, ജൂലൈ 14ന് രാത്രി സുശീല മരണത്തിന് കീഴടങ്ങിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹനൂർ താലൂക്കിലെ ചിക്ക മലപൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കഗ്ഗലിഗുണ്ടി ഗ്രാമത്തിലെ രാമുവിന്റെയും ലളിതയുടെയും മകൾ സുശീലയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ അവശനിലയിൽ കണ്ട നാട്ടുകാർ ഉടൻ വനംവകുപ്പിനെയും 108 ആംബുലൻസിനെയും അറിയിക്കുകയായിരുന്നു.
എമർജൻസി മെഡിക്കൽ ഉദ്യോഗസ്ഥർ അവളെ കാമഗെരെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് പ്രാഥമിക വൈദ്യസഹായം നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പരുക്കിന്റെ തീവ്രത കണക്കിലെടുത്ത് പെൺകുട്ടിയെ മൈസൂരിലെ ചേലുവമ്പ ആശുപത്രിയിലേക്ക് മാറ്റി.
ജൂലൈ 11 ന് നടത്തിയ ശസ്ത്രക്രിയ ഉൾപ്പെടെ, കഴിഞ്ഞ 14 ദിവസത്തോളം അവൾക്ക് തീവ്രപരിചരണ ചികിത്സ ലഭിച്ചു. നിർഭാഗ്യവശാൽ, എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടില്ല.
സംഭവം നടന്നയുടൻ പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 19 ദിവസമായി വനംവകുപ്പ് പുലിയെ പിടികൂടാനുള്ള തീവ്രശ്രമത്തിയിരുന്നു.
ആക്രമണത്തിന് ഉത്തരവാദിയായ പുലിയെ പിടികൂടാൻ വനംവകുപ്പ് സംഭവം നടന്ന സ്ഥലത്തിന് സമീപം ആറ് കൂടുകൾ സ്ഥാപിച്ചു. അതിലാണിപ്പോൾ പുള്ളിപ്പുലി വീണിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.