ഹൈദരാബാദ്: എടിഎം കൗണ്ടറിൽ പണം നിക്ഷേപിക്കാൻ എത്തിയ യുവാവിന് നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ഏഴുലക്ഷം രൂപ കവർന്ന സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. ഹൈദരാബാദിലെ ഹിമായത്നഗറിലെ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ എടിഎം കൗണ്ടറിൽ ജൂലൈ മൂന്നിന് നടന്ന സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്. തൻസിഫ് അലി (24), അബ്ദുൾ മുഹീസ് (23), തൻസീഹ് ബാരിക്കൽ (23), മുഹമ്മദ് സഹദ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Hyderabad | On July 14, Hyderabad Commissioner’s Task Force, along with the Domalguda Police apprehended four people involved in a Punjab National Bank ATM robbery on July 3. The accused plundered away Rs.7 lakh from the victim/complainant while he was depositing cash in PNB ATM.… pic.twitter.com/1Y4Q5JAVnu
— ANI (@ANI) July 15, 2023
അറസ്റ്റിലായ പ്രതികളിൽ നിന്ന് 3.25 ലക്ഷം രൂപ കണ്ടെടുത്തായി പോലീസ് അറിയിച്ചു. കേരള രജിസ്ട്രേഷനിലുള്ള കാർ, ഇരുചക്ര വാഹനങ്ങൾ, പെപ്പർ സ്പ്രേ എന്നിവർ പ്രതികളിൽ നിന്ന് കണ്ടെടുത്തു.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മിൽ പണം നിക്ഷേപിക്കാൻ എത്തിയ യുവാവിനെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ അക്രമികളിലൊരാൾ എടിഎമ്മിൽ അതിക്രമിച്ച് കയറി യുവാവിൻ്റെ മുഖത്ത് പെപ്പർ സ്പ്രേ ഉപയോഗിക്കുകയുമായുമായിരുന്നു. ഇതിനിടെ ഹെൽമറ്റ് ധരിച്ച് കൗണ്ടറിനുള്ളിൽ പ്രവേശിച്ച മറ്റൊരു പ്രതി യുവാവിനെ മർദ്ദിക്കുകയും ബാഗിൽ നിന്നും ബലമായി പണം എടുത്ത ശേഷം കൗണ്ടറിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.