ബെംഗളൂരു: തിങ്കളാഴ്ച വരെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. നോർത്ത് ഇന്റീരിയർ, തെക്കൻ ഇൻറീരിയർ കർണാടക എന്നിവിടങ്ങളിലെ മറ്റ് ജില്ലകളിൽ കനത്ത മഴയുടെ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.
തീരദേശ കർണാടകയിലും കുടകിലും നാളെ രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്നാൽ മഴയുടെ അളവിൽ കുറവുണ്ടാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു തുടർന്ന് ഈ പ്രദേശത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഈ ആഴ്‌ച ഈ മേഖലയിൽ അതിശക്തമായ മഴയാണ് കാണപ്പെട്ടത്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് എങ്കിലും ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിസിച്ചിരുന്നു.
ജൂലൈ 9 10 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
ജൂലൈ 9 മുതൽ ജൂലൈ 10 വരെ കർണാടക തീരത്ത് 40-45 കി.മീ വേഗതയിൽ മണിക്കൂറിൽ 55 കി.മീ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
ദക്ഷിണ കർണാടകയിലെ കുടകിലും ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി ഐഎംഡി അറിയിച്ചു.
അതേസമയം, സംസ്ഥാന സർക്കാരിലെ ഏതാനും മന്ത്രിമാർ തീരദേശ കർണാടകയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.
റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉത്തര കന്നഡയും വനിതാ ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും ശനിയാഴ്ച ഉഡുപ്പി സന്ദർശിക്കുമെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയാണ് ഹെബ്ബാൾക്കർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.