ഖത്തറിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ 5 മരണം 

death

ദോഹ: ഖത്തറിലെ അൽ ഖോറിൽ വാഹനാപകടത്തിൽ കരുനാഗപ്പള്ളി അഴീക്കൽ നിന്നുള്ള ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നു പേരും ഒപ്പം യാത്ര ചെയ്ത 2 സുഹൃത്തുക്കൾ മരിച്ചു.

ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്. അഴീക്കൽ പുതുവൽ ജോസഫ് ഗോമസ് – മെർലിൻ ദമ്പതികളുടെ മകൾ ആൻസി ഗോമസ് (29), ഭർത്താവ് നീണ്ടകര കല്ലുംമൂട്ടിൽ കമ്പനി കടയിൽ തോപ്പിൽ ജോണിന്റെ മകൻ റോഷിൻ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്. ആൻസിയുടെയും റോഷിൻ ജോണിന്റെയും ഏക മകൻ ഏദൻ റോഷിൻ (3) അപകടനില തരണം ചെയ്തിട്ടില്ല.

അഴീക്കൽ പുതുവൽ ജോസഫ് ഗോമസ് – മെർലിൻ ദമ്പതികളുടെ മകൾ ആൻസി ഗോമസ് (29), ഭർത്താവ് നീണ്ടകര കല്ലുംമൂട്ടിൽ കമ്പനി കടയിൽ തോപ്പിൽ ജോണിന്റെ മകൻ റോഷിൻ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33). ) എന്നിവരാണ്  മരിച്ചത്.

ആൻസിയുടെയും റോഷിൻ ജോണിന്റെയും ഏക മകൻ ഈദൻ റോഷിൻ (3) അപകടനില തരണം ചെയ്തിട്ടില്ല. 

ബുധൻ രാത്രി ദോഹ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ അൽ ഖോർ ഫ്ലൈ ഓവറിൽ ഇവർ സഞ്ചരിച്ച കാർ, പിന്നിൽ നിന്നു വന്ന വാഹനമിടിച്ചു നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് വീഴുകയായിരുന്നു. 10 വർഷമായി ദോഹയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് മരിച്ച റോഷിൻ. മാതാവ് ഡോളാമ്മ. ഒന്നര മാസം മുൻപാണ് ആൻസിയും മകൻ ഏദനും ഖത്തറിൽ എത്തിയത്. മകന്റെ മാമോദീസ ചടങ്ങിന് ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ് ജിജോയുടെ മരണം. ഭാര്യ പ്രിൻസി, മകൻ: ഗോഡ്ഫിൻ (10 മാസം). സംസ്കാരം പിന്നീട് നാട്ടിൽ.

10 വർഷമായി ദോഹയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് മരിച്ച റോഷിൻ.

ഒന്നര മാസം മുൻപാണ് ആൻസിയും മകൻ ഏദനും ഖത്തറിൽ എത്തിയത്. മകന്റെ മാമോദീസ ചടങ്ങിന് ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ് ജിജോയുടെ മരണം. ഭാര്യ പ്രിൻസി, മകൻ: ഗോഡ്ഫിൻ (10 മാസം). 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us