ബെംഗളൂരു: ബെറ്റനഗരെയ്ക്കും നെലമംഗലയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ രണ്ട് കൗമാരക്കാരായ ബുദ്ധ സന്യാസിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു ജില്ലയിലെ ടിബറ്റൻ സെറ്റിൽമെന്റായ ബൈലക്കുപ്പയിലെ താമസക്കാരായ 17 വയസുള്ള ടെൻസിൻ ലാമയും 18 വയസുള്ള നിങ്മ ഷെർപ്പയുമാണ് കൊല്ലപ്പെട്ടത്. ടെൻസിൻ ലാമ അസം സ്വദേശിയും നിങ്മ ഷെർപ്പ നേപ്പാളിൽ നിന്നുള്ളയാളുമാണ്. ബൈലക്കുപ്പയിലെ നാംഡ്രോലിംഗ് ആശ്രമത്തിലാണ് വിദ്യാർത്ഥികളെ ചേർത്തത്.
മരിച്ച വ്യക്തികളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖകളോ വ്യക്തിഗത വസ്‌തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (റെയിൽവേ പോലീസ്, ബെംഗളൂരു) എസ്‌കെ സൗമ്യലത ടിഎൻഎമ്മിനോട് പറഞ്ഞു. അവരെ തിരിച്ചറിയുന്നതിനായി , അവരുടെ ഫോട്ടോഗ്രാഫുകൾ ബൈലക്കുപ്പയിലെ ടിബറ്റൻ സെറ്റിൽമെന്റിന്റെ സെക്രട്ടറിക്ക് അയച്ചു നൽകിയത് പ്രകാരമാണ് സെക്രട്ടറി ഇരകളെ തിരിച്ചറിഞ്ഞത് ജൂൺ 12 മുതൽ ഇവരെ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് സന്യാസിമാർ ജൂൺ 12 ന് ബൈലക്കുപ്പയിൽ നിന്ന് പുറപ്പെട്ട് ജൂൺ 13 ന് പുലർച്ചെ 2 മണിയോടെ ബസിൽ ബെംഗളൂരുവിൽ എത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, അവർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടതും എങ്ങനെ നഗരം വിട്ടു എന്നതുമായ വിശദാംശങ്ങൾ പോലീസ് അധികാരികൾക്ക് ഇപ്പോഴും അറിയില്ല.
കേസ് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും , രണ്ട് സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട സത്യം പുറത്തുകൊണ്ടുവരാൻ പ്രവർത്തിക്കുമെന്നും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി എസ്പി സൗമ്യലത പറഞ്ഞു, കൂടുതൽ അന്വേഷണം നടക്കുന്നതായും, എസ്.പി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.