കോൺഗ്രസിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി 

ബെംഗളൂരു : സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കയുടെയും ദളിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം സമ്പന്നരും പോലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും…

Read More

മയക്കുമരുന്ന് എത്തിച്ചത് ഓൺലൈനിലൂടെ , യുവാവ് പിടിയിൽ

കണ്ണൂർ: മാരക മയക്ക് മരുന്നായ 70 എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ഓൺലൈനായി നെതർലാൻ്റിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി കൂത്തുപറമ്പ് പാറാൽ ശ്രീശൈലത്തിൽ കെ പി ശ്രീരാഗിനെയാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ ആമസോൺ വഴി എത്തിയ തപാൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാർസൽ തുറന്ന് നടത്തിയ പരിശോധനയിലാണ് മാരക മയക്ക് മരുന്ന് കണ്ടെത്തിയത്. തുടർന്ന് പാർസലിലെ മേൽ വിലാസം വഴി കൂത്തുപറമ്പ് പാറാലിലെ ശ്രീശൈലത്തിൽ…

Read More

യുവതിയ്ക്ക് നേരെ കവർച്ചാശ്രമം: രക്ഷകരായത് ഭർത്താവും വീട്ടുജോലിക്കാരും

ബെംഗളൂരു: കുക്ക് ടൗണിലെ മക്ഫെർസൺ റോഡിലെ വീടിനു മുന്നിൽ രണ്ടംഗ സംഘം യുവതിയെ കൊള്ളയടിക്കാൻ ശ്രമിച്ചെങ്കിലും ഭർത്താവും വീട്ടുജോലിക്കാരും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. വൈകുന്നേരം 5.30 ഓടെ വീടിനടുത്ത് നടക്കുമ്പോൾ ഒരു ഓട്ടോറിക്ഷ റോഡരികിൽ നിന്നു. രണ്ട് യാത്രക്കാരിൽ ഒരാൾ ലോഹവസ്തുവുമായി വാഹനത്തിൽ നിന്ന് ഇറങ്ങി ധനശ്രീയുടെ പഴ്സ് കവർന്നെടുക്കാൻ ശ്രമിച്ചതായി ധനശ്രീ ബാലസുബ്രഹ്മണ്യം (26) പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പ്രതികൾ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ധനശ്രീ ഇയാളിൽ നിന്ന് കുതറിമാരാണ് ശ്രമിച്ചപ്പോൾ കൊള്ളയടിക്കാൻ അയാൾ പലതവണ ശ്രമിച്ചു. ഇതിനിടെ ധനശ്രീയുടെ…

Read More

സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ രാഹുലും പ്രിയങ്കയും

ബെംഗളൂരു: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ. ശിവകുമാർ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഹേമന്ത് സോറൻ, സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടും.

Read More

ബെംഗളൂരുവിൽ സിദ്ധരാമയ്യയും ഡികെഎസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമായി. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് ആണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, ബി ഇസഡ് സമീർ അഹമ്മദ് ഖാൻ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.…

Read More

സ്ത്രീധനത്തിന്റെ പേരിൽ പീഡനം; ടെക്കി ആത്മഹത്യ ചെയ്തു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: 26 കാരിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ അടുത്തിടെ കെമ്പപുരയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. യുവതിയുടെ കുടുംബം നൽകിയ സ്ത്രീധന പീഡന പരാതിയുടെ അടിസ്ഥാനത്തിൽ അമൃതഹള്ളി പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.രാജാജിനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു പല്ലവി. അവരുടെ ഭർത്താവ് സുദർശൻ റെഡ്ഡി കെ (30) മാന്യത ടെക് പാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ബസ് കണ്ടക്ടറും ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ താഡപത്രി സ്വദേശിയുമായ പല്ലവിയുടെ പിതാവ് ബി ബ്രഹ്മാനന്ദ റെഡ്ഡിയുടെ പരാതിയെ തുടർന്നാണ് സുദർശനെ അറസ്റ്റ് ചെയ്തത്. പല്ലവിയെ സുദർശനും മാതാപിതാക്കളും പീഡിപ്പിക്കുകയായിരുന്നുവെന്ന്…

Read More

കർണാടക സർക്കാരിൽ എട്ട് പുതിയ കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കർണാടകയിൽ പുതുതായി അധികാരത്തിലേറിയ സർക്കാരിലേക്കുള്ള കാബിനറ്റ് മന്ത്രിമാരുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാരാകുന്ന എട്ട് നിയമസഭാംഗങ്ങൾക്ക് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അനുമതി നൽകി. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, ബി ഇസഡ് സമീർ അഹമ്മദ് ഖാൻ എന്നിവരാണ് അവർ. മെയ് 20 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് കണ്ഠീരവ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ബൃഹത്തായ ചടങ്ങിൽ എല്ലാ മന്ത്രിമാരും കർണാടക ഗവർണർ…

Read More

സത്യപ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി കെസി

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പിണറായിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി കെ.സി വെണുഗോപാല്‍. പാര്‍ട്ടി നേതാക്കളെയാണ് വിളിച്ചതെന്നും സി.പി.എം ജനറല്‍ സെക്രട്ടറിക്ക് ക്ഷണമുണ്ടെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും അധികാരമേല്‍ക്കും. ഇവര്‍ക്കൊപ്പം 20 മന്ത്രിമാരും അധികാരത്തിൽ വരും. രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടന്നാണ് വിശദീകരണവുമായി കെസി വേണുഗോപാൽ രംഗത്ത്…

Read More

മാലിന്യശേഖരണം തടസ്സപ്പെട്ടു; കൂമ്പാരമായി തെരുവുകളിൽ മാലിന്യം

ബെംഗളൂരു: വീടുകളിൽ നിന്നും വാണിജ്യ കെട്ടിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ വീടുതോറുമുള്ള ശേഖരം തടസ്സപ്പെട്ടു. ഇത് മൂലം പല റോഡുകളിലും ദിവസങ്ങളോളം മാലിന്യം നിറയാൻ കാരണമായി. ദിവസേന മാലിന്യം ശേഖരിക്കാത്തതും റോഡുകളിൽ ചവറുകളിൽ കൂമ്പ്രം കുത്തുന്ന സ്ഥലങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവുമായിരുന്നു താമസക്കാരെ ആശങ്കയിലാഴ്ത്തിയ പ്രശ്‌നങ്ങൾ. നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്നാണ് പരാതികളിൽ ഭൂരിഭാഗവും എത്തുന്നത്.   തിങ്കളാഴ്ചയാണ് ഡൊമ്‌ളൂരിലെ ബിഡിഎ ലേഔട്ടിലെ ചവറ്റുകുട്ടകൾക്ക് ചുറ്റും ഒരു ട്രക്ക് നിറയ്ക്കാൻ ആവശ്യമായ വലിയ മാലിന്യക്കൂമ്പാരം കണ്ടത്. മുൻ കോർപ്പറേറ്റർ സി ലക്ഷ്മിനാരായണൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്…

Read More

ബെംഗളൂരുവിൽ അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യത.

ബെംഗളൂരു: നഗരത്തിലെ വിവിധഭാഗങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. തീരദേശ കർണാടകത്തിൽ തിങ്കളാഴ്ചമുതൽ ശക്തമായമഴ ലഭിക്കുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.അതേസമയം, വടക്കൻ കർണാടകത്തിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. കലബുറഗി, ബെല്ലാരി, റായ്ച്ചൂർ തുടങ്ങിയ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. കഴിഞ്ഞദിവസം ഇവിടെ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകിയിരുന്നു. ബെംഗളൂരുവിൽ 35.5 ഡിഗ്രി സെൽഷ്യസാണ് വെള്ളിയാഴ്ച അനുഭവപ്പെട്ട ഉയർന്ന താപനില.

Read More
Click Here to Follow Us