യുവതിയ്ക്ക് നേരെ കവർച്ചാശ്രമം: രക്ഷകരായത് ഭർത്താവും വീട്ടുജോലിക്കാരും

ബെംഗളൂരു: കുക്ക് ടൗണിലെ മക്ഫെർസൺ റോഡിലെ വീടിനു മുന്നിൽ രണ്ടംഗ സംഘം യുവതിയെ കൊള്ളയടിക്കാൻ ശ്രമിച്ചെങ്കിലും ഭർത്താവും വീട്ടുജോലിക്കാരും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. വൈകുന്നേരം 5.30 ഓടെ വീടിനടുത്ത് നടക്കുമ്പോൾ ഒരു ഓട്ടോറിക്ഷ റോഡരികിൽ നിന്നു. രണ്ട് യാത്രക്കാരിൽ ഒരാൾ ലോഹവസ്തുവുമായി വാഹനത്തിൽ നിന്ന് ഇറങ്ങി ധനശ്രീയുടെ പഴ്സ് കവർന്നെടുക്കാൻ ശ്രമിച്ചതായി ധനശ്രീ ബാലസുബ്രഹ്മണ്യം (26) പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

പ്രതികൾ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ധനശ്രീ ഇയാളിൽ നിന്ന് കുതറിമാരാണ് ശ്രമിച്ചപ്പോൾ കൊള്ളയടിക്കാൻ അയാൾ പലതവണ ശ്രമിച്ചു. ഇതിനിടെ ധനശ്രീയുടെ വീട്ടുജോലിക്കാരും ഭർത്താവും ചേർന്ന് ധനശ്രീയെ രക്ഷപ്പെടുത്തി. പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ ദൃശ്യങ്ങൾ വൈറലായി. ധനശ്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മോഷണശ്രമത്തിന് കേസ് എടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts