പശു മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് കുനോ പാർക്കിലെ ചീറ്റകളെ സംരക്ഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ചു

ഭോപ്പാൽ: കുനോ സംരക്ഷിത വനമേഖലയിൽ നിന്ന് പുറത്തുപോയ ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി നിയോ​ഗിച്ച സംഘത്തിന് നേരെ ആക്രമണം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്. ആശയുടെ കഴുത്തിൽ ഘടിപ്പിച്ച ജിപിഎസ് ഉപകരണത്തിന്റെ ഇൻപുട്ടുകൾ പരിശോധിച്ച് സംഘം അവളെ കണ്ടെത്തിയാണ് സംഘം അവിടെ എത്തിയത്. മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ നിന്നുള്ള സംഘത്തിന് നേരെ വെള്ളിയാഴ്ച പുലർച്ചെ ബുരാഖേഡ ഗ്രാമത്തിൽവെച്ചാണ് ആക്രമണമുണ്ടായത്. ചീറ്റയെ തേടി വനംവകുപ്പ് സംഘം വാഹനത്തിൽ ഗ്രാമത്തിൽ പലതവണ ചുറ്റിക്കറങ്ങിയതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. ഗ്രാമവാസികൾ സംഘത്തിന് നേരെ വെടിയുതിർക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.

കല്ലേറിൽ പരിക്കേറ്റ നാല് വനപാലകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീറ്റയുടെ കഴുത്തിൽ ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് വനംവകുപ്പ് സംഘം അതിന്റെ ചലനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. തിരച്ചിലിനിടെ രാത്രി ബുരാഖേഡ ഗ്രാമത്തിന് സമീപം സംഘം കടന്നുപോയി. കന്നുകാലി മോഷ്ടാക്കളാണെന്ന് ഗ്രാമവാസികൾ സംശയിക്കുകയും വെടിയുതിർക്കുകയും ചെയ്തു. എന്നിട്ടും സംഘം പിൻവാങ്ങാതെ വന്നതോടെ കല്ലേറും ആക്രമണവുമുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us