കമ്പം: അരിക്കൊമ്പൻ കറങ്ങിത്തിരിഞ്ഞ് കമ്പം ടൗണിൽ എത്തി. ലോവര്‍ ക്യാംമ്പില്‍ നിന്നുമാണ് അരികൊമ്പൻ കമ്പം ടൗണിലെത്തിയത് ഇതോടെ ആശങ്കയിലായിരിക്കുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വൻസി ആന്റിനകൾ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിച്ചുവരികയാണ്. കമ്പത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.
Arikomban at Kambam Town pic.twitter.com/metc7MM1uj
— BengaluruVartha (@BVaartha) May 27, 2023
വ്യാഴാഴ്ച അർദ്ധരാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയ്‌ക്കു സമീപമെത്തിയ കാട്ടാനയെ വനപാലകർ ആകാശത്തേക്കു വെടിവച്ചാണ് കാടുകയറ്റിയത്. ഇന്നലെ ഉച്ചയ്‌ക്കു ശേഷം തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന ദേശീയപാത കടന്ന് ലോവർ ക്യാംമ്പ് പവർ ഹൗസിനു സമീപത്തുകൂടി സഞ്ചരിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.