ബെംഗളൂരു: ബി.എം.ടി.സി ബസിൽ വരുന്നവർക്ക് ബെന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ ബട്ടർഫ്ലൈ പാർക്കിൽ തിങ്കളാഴ്ചകളിൽ സൗജന്യ പ്രവേശനം അനുവദിച്ചു.
ബസ് ടിക്കറ്റോ പാസോ കാണിച്ചാൽ മതി. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റ ബോധവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി ജൂൺ 5 വരെയാണ് സൗകര്യമുണ്ടാകുക.
പാർക്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച് താരിഫ് 30 രൂപയ്ക്കും 50 രൂപയ്ക്കും ഇടയിലാണ്. ബട്ടർഫ്ലൈ പാർക്കിലേക്കുള്ള സൗജന്യ സന്ദർശനം മെയ് 8 ന് ആരംഭിച്ചു, ഏകദേശം 167 സന്ദർശകർ ആണ് പ്രവേശനം പ്രയോജനപ്പെടുത്തിയാട്ടുള്ളത്. ‘ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക’ എന്ന വിഷയത്തെ തുടർന്ന് അനധികൃത വന്യജീവി വ്യാപാരവും വന്യജീവി ഭീഷണിയും എന്ന വിഷയത്തിൽ സൈറ്റിൽ ബോധവത്കരണ സെഷനും നടന്നു.700 ഓളം സന്ദർശകർ പരിസ്ഥിതി സൗഹൃദ ശീലങ്ങൾ സ്വീകരിക്കുമെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കുടുംബത്തിനും സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും പ്രചരിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.