ബെംഗളൂരു- ചെന്നൈ യാത്രാ സമയം 2.5 മണിക്കൂറായി കുറയ്ക്കുന്ന ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ 2024 ഓഗസ്റ്റിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകും. ദി ഹിന്ദു പത്രമാണ്‌ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാലുവരിയിൽ നിർമിക്കുന്ന പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ റൂട്ടിലെ യാത്രാസമയം ഗണ്യമായി കുറയും. ഇരു നഗരങ്ങളും തമ്മിലുള്ള ചരക്കു നീക്കവും സുഗമമാകും. 2024 ഓഗസ്റ്റോടെ എക്പ്രസ് വേയുടെ നിർമ്മാണപ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടയിൽ നിന്നാരംഭിക്കുന്ന പാത ദൊബാസ്പേട്ട്, കെ.ജി.എഫ്. വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 16,730 കോടി രൂപയാണ് പദ്ധതി ചെലവ്. 31 വലിയ പാലങ്ങൾ, 25, ചെറിയപാലങ്ങൾ, 3 റെയിൽവേ മേൽപ്പാലങ്ങൾ,71 അടിപ്പാതകൾ, 6 ടോൾ പ്ലാസകൾ എന്നിവ പാതയിൽ നിർമിക്കുന്നുണ്ട്. എക്സ്പ്രസ് വേ യഥാർഥ്യമാകുന്നതോടെ ബെംഗളൂരു-ചെന്നൈ യാത്രാ സമയം വെറും 2.5 മണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടുകളിലൊന്നും കൂടിയാണ് ബെംഗളുരു-ചെന്നൈ എക്സ്പ്രസ് വേ. തലസ്ഥാന നഗരികളായ ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്നത് കൂടാതെ കർണാടകയിലെ ബംഗാര്‍പേട്ട്, ആന്ധ്രാ പ്രദേശിലെ പലമാനർ, ചിറ്റൂർ, എന്നീ നഗരങ്ങളിലൂടെയും ഈ പാത കടന്നുപോകുന്നു തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിലാണ് അതിവേഗ പാത അവസാനിക്കുന്നത്. 84 കിലോമീറ്റർ തമിഴ്നാട്ടിലൂടെയും 71 കിലോമീറ്റർ ആന്ധ്രാ പ്രദേശിലൂടെയും 106 കിലോമീറ്റർ കർണാടകയിലൂടെയുമാണ് പോകുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts