രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി 

ബെംഗളൂരു: 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ശേഷം ബിജെപി ബുധനാഴ്ച 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ചന്നഗിരി ദേശീയ മാടൽ വിരൂപാക്ഷപ്പ പുറമേ ഏഴു സിറ്റിങ് എംഎൽഎ മാർക്കാണ് ഇത്തവണ പാർട്ടി ടിക്കറ്റ് നിഷേധിച്ചത്. രണ്ടാം പട്ടികയിൽ രണ്ട് വനിതകളാണുള്ളത്. ഈ പട്ടികയോടെ 224 സീറ്റുകളിൽ 212 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കി 12 പേരുടെ അന്തിമ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കിയേക്കുമെന്നാണ് സൂചന.

Read More

ബി എസ് സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധം 

ബെംഗളുരു: 2023-2024 അധ്യയന വര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി കര്‍ണാടക. സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാകും പരീക്ഷയുടെ നടത്തിപ്പ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ഏപ്രില്‍ 14 മുതല്‍ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. നഴ്സിംഗ് പ്രവേശനത്തിന് പൊതു പരീ‍ക്ഷ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയുടെ പുതിയ പ്രഖ്യാപനം. 498 അംഗീകൃത നഴ്സിംഗ്…

Read More

വരാനിരിക്കുന്ന സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് സ്ഥാനാർഥികൾ ഉണ്ടാവും ; ഡി. കെ ശിവകുമാർ

ബെംഗളുരു : രണ്ടാമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബിജെപിയില്‍ ചിലരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, എന്നാല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു. തന്നെയും സിദ്ധരാമയ്യയെയും ബിജെപി നേതൃത്വത്തിന് ഭയമാണെന്നും അതിനാലാണ് തങ്ങള്‍ക്കെതിരെ മുന്‍ മന്ത്രിമാരെ അടക്കം കളത്തിലിറക്കിയിരിക്കുന്നതെന്നും ശിവകുമാര്‍ പരിഹസിച്ചു. പൂര്‍ണവിശ്വാസമുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ സീറ്റ് നല്‍കിയതെന്നും ഓപ്പറേഷന്‍ താമര ഉണ്ടാവില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.

Read More

സീറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയം ഉപേക്ഷിച്ച് മന്ത്രി 

ബെംഗളൂരു:ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സംവരണ മണ്ഡലത്തില്‍ ഏഴാം അങ്കത്തിന് മനസ് പാകപ്പെടുത്തിയ മന്ത്രി എസ് അംഗാറ തനിക്ക് സീറ്റില്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ലോബീയിങ് എനിക്ക് വശമില്ല. നീണ്ട കാലം പാര്‍ട്ടിയെ സേവിച്ച്‌ ഒരു കറുപ്പടയാളവും ഉണ്ടാക്കാത്ത എന്നോട് സൂചന പോലും തരാതെ ഇങ്ങിനെ ചെയ്തല്ലോ’, തൊണ്ടയിടറി കൊണ്ട് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് അറിയിച്ച അങ്കാര രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഭഗരഥി മുരുള്യയാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. സുള്ള്യയില്‍ 1994ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ്…

Read More

യുവതിയെ വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടുംബിനിയായ യുവതിയെ വീട്ടു വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു പുത്തൂര്‍ ബെട്ടമ്പാടിയില്‍ പുണ്യശ്രീയാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ഭര്‍ത്താവ് പുരുഷോത്തമന്റെ ബെല്‍ത്തങ്ങാടി പുടുവെട്ടുവിലെ വീട്ടില്‍ നിന്ന് മാതൃവീട്ടിലേക്ക് വന്നതായിരുന്നു പുണ്യ. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ച ശേഷം അമ്മായിക്ക് ഫോണ്‍ ചെയ്ത് താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചതായി പറയുന്നു. രണ്ട് മക്കളുണ്ട്. കിണറില്‍ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു. കാരണം വ്യക്തമായിട്ടില്ല.

Read More

വനിതാ സൈനികയുടെ കണ്ണുകളിൽ നേരിട്ട് പെപ്പർ സ്പ്രേ പരിശീലനം വൈറലാകുന്നു – വീഡിയോ കാണൂ

സൈനികർക്കുള്ള പരിശീലനത്തിന്റെ ഭാഗമായി ഒരു വനിതാ ട്രെയിനി മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്തതിന്റെ പ്രതികരണത്തിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിട്ടുള്ളത്. പരിശീലന ഗ്രൗണ്ടിന്റെ സ്ഥാനം വ്യക്തമാക്കിയിട്ടില്ല, എന്നാൽ പോസ്റ്റിന്റെ കമന്റ് വിഭാഗത്തിൽ ആരോ പറഞ്ഞതുപോലെ വീഡിയോ യുഎസിൽ (യുണൈറ്റഡ് സ്റ്റേറ്റ്സ്) എടുത്തതാണെന്നാണ് തോന്നുന്നത്. പെപ്പർ സ്‌പ്രേയുടെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനിടയിൽ കണ്ണുകളിലേക്ക് നേരിട്ട് കുരുമുളക് സ്‌പ്രേ ചെയ്യുന്നതും വീഡിയോയിൽ കാണിക്കുന്നു. മറ്റൊരു ട്രെയിനി വനിതാ ട്രെയിനിയുടെ കണ്ണുകളിലേക്ക്, കുരുമുളക് സ്‌പ്രേ ചെയ്തതിന് ശേഷം, വനിതാ ട്രെയിനി നിലവിളിച്ച് രണ്ട് കൈകളും മുഷ്ടി ചുരുട്ടി അവളുടെ കണ്ണുകളിലേക്ക് കൊണ്ടുവന്നു,…

Read More

വിദ്യാർത്ഥി ഭവൻ രുചികൾ ഇനി ബെംഗളുരുവിന് മാത്രം സ്വന്തം

ബെംഗളൂരു: ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സമാനമായ പേരും ശൈലിയും ഉപയോഗിച്ചതിന് ശിവമോഗയിലെ മറ്റൊരു റെസ്റ്റോറന്റിനെതിരെ ബെംഗളൂരുവിലെ പ്രശസ്ത റസ്റ്റോറന്റായ വിദ്യാർത്ഥി ഭവൻ കോടതിയിൽ നൽകിയ കേസ് ജയിച്ചു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന “ബെംഗളൂരു ഫുഡ് ട്രെൻഡ് ഇൻ ശിവമോഗ” എന്ന സമാനമായ പേരും പഞ്ച് ലൈൻ ഉപയോഗിച്ചും ശിവമൊഗ്ഗ റെസ്റ്റോറന്റ് തങ്ങളുടെ വ്യാപാരമുദ്ര ലംഘിച്ചതായി ബെംഗളൂരു ആസ്ഥാനമായുള്ള റെസ്റ്റോറന്റ് ആരോപിച്ചു. പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വിദ്യാർത്ഥി ഭവന്റെ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിൽ നിന്ന് ശിവമോഗ റെസ്റ്റോറന്റിനെ തടഞ്ഞുകൊണ്ട് ബെംഗളൂരു കോടതി സ്ഥിരമായ വിലക്ക് പുറപ്പെടുവിക്കുകയും എല്ലാ…

Read More

വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിക്കാൻ കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ! സീറ്റ് റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : വിഷു കഴിഞ്ഞ് നഗരത്തിലേക്ക് തിരിച്ചു വരുന്നവർക്കായി റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ഏപ്രിൽ 16, തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൽ അടുത്ത ദിവസം രാവിലെ ബയപ്പനഹള്ളി ശ്രീ വിശ്വേശ്വരയ്യ ടെർമിനലിൽ എത്തും.17 ന് അതേ ട്രെയിൻ കൊച്ചുവേളിയിലേക്ക് തിരിക്കും. 06083 എന്ന നമ്പറിലുള്ള സർവീസിൻ്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.        

Read More

69 തടാകങ്ങൾക്ക് 67 കോടിയുടെ പദ്ധതിയുമായി ബിബിഎംപി 

ബെംഗളൂരു: നഗരത്തിലെ 69 തടാകങ്ങൾ ശുദ്ധീകരിച്ച് പുതുജീവൻ നൽകാൻ 67 കോടിയുടെ പദ്ധതിയുമായി ബിബിഎംപി. വേനലിൽ തടാകങ്ങളിൽ നിന്നും മലിന ജലം ടാങ്കറിൽ വീട്ടിൽ എത്തിയതിന് നഗരവാസികൾ പരാതി നൽകിയിരുന്നു. തുടർന്നാണ് ബിബിഎംപി യുടെ നടപടി. വെള്ളം അകത്തേക്കും പുറത്തേക്കും ഒഴുകുന്നതിനുള്ള മാർഗങ്ങളും ഇതിന്റെ ഭാഗമായി നടത്തും. ചിക്കബേഗൂർ, ബെല്ലാഹള്ളി, ശ്രീനിവാസപുര ഉൾപ്പെടെയുള്ള തടാകങ്ങൾ ആണ് നവീകരിക്കുന്നത്.

Read More

സീറ്റ്‌ നൽകിയില്ല, പൊട്ടികരഞ്ഞ് എംഎൽഎ

ബെംഗളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനത്തിന് മുന്‍കൈയെടുത്ത എംഎല്‍എയ്ക്ക് സീറ്റ് നിഷേധിച്ച്‌ ബിജെപി. ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവണ്‍മെന്റ് കോളജിന്റെ വികസന സമിതി ചെയര്‍മാനായിരുന്നു ഉഡുപ്പിയിലെ ബിജെപി എംഎല്‍എയായ രഘുപതി ഭട്ട്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയതിന്റെ പേരിലാണ് ഭട്ട് ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ച വാര്‍ത്തയോട് തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭട്ട് പ്രതികരിച്ചത്. പാര്‍ട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതേക്കുറിച്ച്‌ തന്നെ ഒന്നും അറിയിച്ചില്ലെന്നും പരിഭവം പറഞ്ഞ അദ്ദേഹം, ‘അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍…

Read More