ബെംഗളൂരു: കബണ്‍ പാര്‍ക്കില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. കമിതാക്കള്‍ അടുത്തിരിക്കുന്നതും കുട്ടികളടക്കം മരം കയറുന്നതും ഭക്ഷണം പ്രവേശിക്കുന്നതിനും അടക്കമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഫോട്ടോയെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്കുകള്‍ ഏർപ്പെടുത്തിയത്. 300 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ കഴിഞ്ഞ ഒരു മാസമായി സുരക്ഷാ ഗാര്‍ഡുകള്‍ റോന്തുചുറ്റുകയും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ചിലരുടെ പെരുമാറ്റം പാര്‍ക്കിന്റെ അന്തരീക്ഷം കുട്ടികള്‍ക്ക് സൗഹൃദമല്ലാതാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിയന്ത്രണങ്ങളെന്നും പാര്‍ക്കിന്റെ അന്തരീക്ഷം നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…
Read MoreMonth: April 2023
സീറോ ട്രാഫിക് തുണച്ചു, രോഗിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരു: ആനയുടെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സക്രെബൈല്‍ എലിഫന്‍റ് ക്യാമ്പിലെ ഡോക്‌ടര്‍ വിനയ്‌യെ ശിവമോഗയിലെ നഞ്ചപ്പ ആശുപത്രിയില്‍ നിന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സിന് പോകാന്‍ പ്രത്യേക വഴിയൊരുക്കി സീറോ ട്രാഫിക്കിലൂടെയാണ് വിനയ്‌യെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ദിവസം മുന്‍പാണ് വിനയ്‌യെ കാട്ടാന ആക്രമിച്ചത്. ഡോ.വിനയ്‌യെ കൂടുതല്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെ സംഘം ശിവമോഗയില്‍ എത്തിയിരുന്നു. വിനയ്‌യെ ബെംഗളൂരുവിലേക്ക് മാറ്റാന്‍ രണ്ട് ആംബുലന്‍സുകളും എത്തിയിരുന്നു. ഒരു ആംബുലന്‍സില്‍ മരുന്നുകളും മറ്റൊരു ആംബുലന്‍സില്‍ ഡോക്‌ടര്‍…
Read Moreബിജെപി യിൽ സീറ്റ് വിവാദവും രാജിയും തുടരുന്നു
ബെംഗളൂരു: രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രവര്‍ത്തകരുടെ കൂട്ടരാജിയും തുടരുകയാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടുമില്ല. മുദിഗരൈയിലെ എംഎല്‍എയായ എം പി കുമാരസ്വാമിയും ഹവേരി എംഎല്‍എയായ നെഹ്‌റു ഒലേക്കറുമാണ് ഇന്ന് രാജിവെച്ചത്. സിറ്റിങ് എംഎല്‍എമാരില്‍ ഒഴിവാക്കപ്പെട്ട 27 പേരില്‍ ഉള്‍പ്പെട്ടതാണ് രാജിവെച്ച രണ്ടുപേരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിയ്ക്കുന്ന ഷിഗോണ്‍ മണ്ഡലമുള്‍പ്പെടുന്നതാണ് ഹവേരി ജില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ്…
Read Moreബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് മെയ് അവസാനത്തോടെ
ബെംഗളുരു:ബംഗളൂരു- ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ മേയ് അവസാനത്തോടെ ഓടിത്തുടങ്ങും. ബുധനാഴ്ച പരീക്ഷണയോട്ടം നടത്തി. മൈസൂരു- ചെന്നൈ സര്‍വിസ് നടത്തുന്ന വന്ദേഭാരതിന്റെ ബോഗികള്‍ ഉപയോഗിച്ചായിരുന്നു ഇത്. കര്‍ണാടകയില്‍ നിന്ന് സര്‍വിസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാവും ഇത്. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ആദ്യ വന്ദേഭാരത് എക്സ്പ്രസും ഇതാണ്. നവംബര്‍ മുതല്‍ മൈസൂരു- ബംഗളൂരു- ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയിരുന്നു. ദക്ഷിണ റെയില്‍വേയാണ് ഈ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കും ദക്ഷിണ റെയില്‍വേ വന്ദേഭാരത് സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍…
Read Moreമദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത് ; ഭീകര വിരുദ്ധ സെൽ
ബെംഗളുരു:ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവ്സ്ഥയില്‍ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകരവിരുദ്ധ സെല്‍. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ…
Read Moreതാമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടു പോയതില്‍ അന്വേഷണം കര്‍ണാടകയിലേക്ക്
കോഴിക്കോട്: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയത് കര്‍ണാടകയിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെന്നാണ് സൂചന. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കാറിലെത്തിയ നാലംഗ സംഘം ഷാഫിയെയും ഭാര്യയെയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത് ശേഷം ഭാര്യയെ വഴിയില്‍ ഇറക്കിവിടുകയും ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകരയുകയും ചെയ്തു. പരപ്പന്‍പൊയില്‍ സ്വദേശികളായ ദമ്പതികളെ നാലംഗ സംഘമാണ് കാറിലെത്തി തട്ടിക്കൊണ്ടു പോയത്. തട്ടികൊണ്ടുപോകുന്നതിനിനടെ യുവതിക്ക് പരിക്കേറ്റിരുന്നു തട്ടിക്കൊണ്ട് പോയ ദിവസം ഷാഫിയുടെ വീടിന് സമീപം അസ്വാഭാവിക സാഹചര്യത്തിൽ കണ്ട രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം…
Read Moreഐപിഎല്ലില്‍ ഇന്ന്: ഗുജറാത്ത് ജയന്റ്‌സ്-പഞ്ചാബ് കിംഗ്‌സ് പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ജയന്റ്‌സ്-പഞ്ചാബ് കിംഗ്‌സ് പോരാട്ടം. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്തണം ഇരുടീമുകള്‍ക്കും. കൊല്‍ക്കത്തക്കെതിരെ അവസാന ഓവറില്‍ കൈവിട്ട ജയത്തിന്റെ ക്ഷീണം മാറ്റാനുണ്ട് ഗുജറാത്തിന്. ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ടീമിന് ആത്മവിശ്വാസമേറും. ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവര്‍ ബാറ്റിംഗില്‍ മികവാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. ഹര്‍ദികിന്റെയും റാഷിദ് ഖാന്റെയും ഓള്‍ റൗണ്ട് മികവു കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ എളുപ്പം. എന്നാല്‍ ബൗളിങില്‍ ഷമിയിലാണ് ടീമിന്റെ പ്രതീക്ഷ. അവസാന മത്സരത്തില്‍ ബൗളിങിലെ പിഴവുകളാണ് 200നു മുകളില്‍ സ്‌കോര്‍…
Read Moreജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യം: മഅദനിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദനി രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. മദനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് മഅദനിക്ക് സംസ്ഥാനം വിടാന്‍ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യത. കേരളത്തില്‍ ആയുര്‍വേദ ചികിത്സ…
Read Moreമാധ്യമപ്രവര്‍ത്തകന്റെ മരണം:കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി!!
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസ്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കും. രണ്ടാം പ്രതി വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി. ശ്രീറാമിന്റെ നരഹത്യാ കുറ്റം ഒഴിവാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ് ശ്രീറാം തെളിവ് നശിപ്പിച്ചുവെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ഡോക്ടറായ ശ്രീറാം മനപ്പൂര്‍വം വൈദ്യ പരിശോധന വൈകിപ്പിച്ചുവെന്ന് സര്‍ക്കാര്‍. പ്രതി സ്വയം തെളിവ് നശിപ്പിച്ചുവെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു
Read Moreകുത്തനെ കൂടി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍: 24 മണിക്കിറിൽ 10,000-ത്തില്‍ അധികം കേസുകൾ
ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കൂടി. 24 മണിക്കൂറിനിടെ 10,000-ത്തില്‍ അധികം കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികള്‍ 45,000-ത്തിലേക്ക് അടുത്തു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അടുത്ത ഏതാനും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കേസുകള്‍ കുത്തനെ കൂടിയത്. 24 മണിക്കൂറിനിടെ 10,158 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സജീവ രോഗികളുടെ എണ്ണം 44,998 ആയി. കഴിഞ്ഞ ദിവസത്തെക്കാള്‍ 2,328 അധിക കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലും മാഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ്…
Read More