കാത്തിരിപ്പിന് വിരാമം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഇന്നെത്തും

തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ ഇന്നെത്തും. ട്രാക്ക് ക്ലിയറന്‍സ് ലഭിക്കുന്നതിന് അനുസരിച്ച് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കും. കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരം–കണ്ണൂര്‍ സര്‍വീസാണ് പരിഗണനയില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ പരീക്ഷണ സര്‍വീസ് ആരംഭിക്കും. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്. വന്ദേഭാരത് ട്രെയിനിന്‍റെ റേക്കുകള്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു തുടർന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തും.

Read More

കുളത്തിൽ കുടുങ്ങി നാല് ആനകൾ: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ അജ്ജവര ഗ്രാമത്തിൽ ഭക്ഷണം തേടി തോട്ടത്തിലേക്ക് കടന്ന രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ നാല് കാട്ടാനകൾ അബദ്ധത്തിൽ കാല് തെറ്റി കുളത്തിൽ വീണു. സനത് റായി എന്ന വ്യക്തിയുടേതാണ് അർക്ക തോട്ടം. ബുധനാഴ്ച രാത്രി കുളത്തിൽ വീഴുന്നതിന് മുമ്പ് തോട്ടത്തിലെ നിരവധി മരങ്ങൾ ആനകൾ നശിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകളെ കായലിൽ നിന്ന് കരകയറ്റി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഒരു എക്‌സ്‌കവേറ്ററും ഓപ്പറേഷനിൽ ഉപയോഗിക്കുന്നുണ്ട്. അതേസമയം, പ്രദേശത്തുള്ള എല്ലാ കാട്ടാനകളെയും പിടികൂടി മാറ്റണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.…

Read More

മറ്റൊരു എംഎൽഎ കൂടി ബിജെപി പാർട്ടി വിട്ടു

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹൊസദുർഗയിലെ നിലവിലെ എംഎൽഎ ഗൂളിഹാട്ടി ഡി ശേഖർ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. പാർട്ടി വിടാനുള്ള തീരുമാനം സ്വമേധയാ എടുത്തതായി ബിജെപി ജില്ലാ പ്രസിഡന്റ് എ മുരളിക്ക് അയച്ച കത്തിൽ പറയുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായോ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ നിന്നോ അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടാനാണ് സാധ്യത.

Read More

ബിരിയാണി വിരുന്ന് നടത്തിയതിന് ബിജെപി മന്ത്രിയ്ക്കെതിരെ എഫ്ഐആർ

ബെംഗളൂരു: ബെംഗളൂരുവിലെ യശ്വന്ത്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും സഹകരണ മന്ത്രിയുമായ എസ് ടി സോമശേഖർ വോട്ടർമാരെ ബിരിയാണി വിരുന്നിന് ക്ഷണിച്ചതിന്റെ പേരിൽ പ്രശ്‌നത്തിൽ അകപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് ഉച്ചഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടതിന് മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് അധികൃതർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനതാദൾ സെക്കുലർ പാർട്ടിയുടെ പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബിരിയാണി വിരുന്ന് ഒരു കുറ്റമായി ശ്രദ്ധിച്ചത്. ഏപ്രിൽ 9 ന് കെങ്കേരി ഹോബ്ലിയിലെ ദൊഡ്ഡിപാളയയിലെ കബ്ബാളമ്മ ക്ഷേത്രത്തിന് സമീപം പ്രചാരണം നടത്തുകയായിരുന്നു സോമശേഖർ. അവിടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗം അവസാനിപ്പിക്കാൻ…

Read More

മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂകാംബികയിൽ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ പിണക്കങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉള്‍പെടെ ദര്‍ശനത്തിനുള്ള യാത്രക്കിടെ മംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകമാന്‍ഡും സംസ്ഥാന നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ഥി പട്ടികയില്‍ അതിശയിപ്പിക്കുന്ന പേരുണ്ടാവും എന്ന കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചു: ‘അവര്‍ക്ക് 60-65മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളേയില്ല. 165 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരില്ല.

Read More

മുഖ്യമന്ത്രി സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം  

ബെംഗളുരു:മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം. ഉഡുപ്പിയിലെ ഹെലിപാഡിന് സമീപം ചെറിയ തീപിടുത്തമാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി ബൊമ്മെ ഹെലികോപ്റ്റർ ഇറങ്ങിയ ഉടുപ്പിയിലെ താൽക്കാലിക തുറന്ന മൈതാനത്താണ് സംഭവം. സംഭവത്തിന് ശേഷം മുഖ്യമന്ത്രി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. റോട്ടറുകളുടെ മർദ്ദം മൂലമാണ് പുക വന്നതെന്നും തുടർന്ന് ഹെലികോപ്റ്റർ ലാൻഡ് ചെയ്ത സ്ഥലത്ത് നിന്ന് 300 മീറ്റർ ചുറ്റളവിൽ തീ പടർന്നുവെന്നും പോലീസ് പറഞ്ഞു. തീപിടിത്തം നിസ്സാരമാണെന്നും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

കർണാടകയിൽ മുസ്ലിം വിഭാഗ സംവരണം ഒഴിവാക്കിയ നടപടി വിമർശിച്ച് കോടതി

ന്യൂഡൽഹി: കര്‍ണാടകത്തില്‍ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചു. തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനില്‍ക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച്‌ വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയാല്‍ പിന്‍വലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മുസ്ലിം വിഭാഗത്തിനുള്ള…

Read More

പ്രധാന മന്ത്രിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് പ്രവർത്തകർ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബി.ജെ.പി.യിൽ തർക്കം തുടരുന്നു. കോലാർ ജില്ലയിൽ രോഷാകുലരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കോലാറിലെ മലൂർ മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഇങ്ങനെ ചെയ്തത്. ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ എം.എൽ.എ കെ.വൈ. നഞ്ചഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലൂർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാർട്ടി തനിക്കോ നേതാക്കൾക്കോ ​​പ്രവർത്തകർക്കോ ആവശ്യമില്ലെന്ന് വിജയകുമാർ മാലുറിൽ…

Read More

മുതിർന്ന കോൺഗ്രസ്‌ നേതാവ് കഗൊഡു തിമ്മപ്പയുടെ മകൾ ബിജെപി യിൽ 

ബെംഗളൂരു: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കഗൊഡു തിമ്മപ്പയുടെ മകള്‍ ഡോ.രഞ്ജനി രാജനന്ദിനി ബിജെപിയില്‍ ചേര്‍ന്നു. ‘അവള്‍ എന്റെ നെഞ്ചില്‍ കുത്തി.ഞാന്‍ അതീവ ദുഃഖിതൻ തിമ്മപ്പ മകളുടെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ചു. മകള്‍ക്ക് സാഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് ലഭിക്കാന്‍ മുന്‍ നിയമസഭ സ്പീകര്‍ കൂടിയായ തിമ്മപ്പ തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഏറെ ശ്രമം നടത്തിയിരുന്നു. ‘എന്നാലും മകള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.ഞാന്‍ കോണ്‍ഗ്രസില്‍ അടിയുറച്ച്‌ നില്‍ക്കും. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും’ -തിമ്മപ്പ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര…

Read More

ക്ഷേത്രോത്സവത്തിൽ മുസ്ലിം വ്യാപാരികൾക്കുള്ള വിലക്ക് എതിർത്ത എംഎൽഎ പുറത്ത്

ബെംഗളൂരു:ക്ഷേത്രോത്സവങ്ങളിലും മറ്റു പരിപാടികളിലും മുസ്ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏര്‍പെടുത്തുന്നത് എതിര്‍ത്ത ബെല്‍ഗാം മണ്ഡലം എംഎല്‍എ അനില്‍ എസ് ബനകെക്ക് ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം. അദ്ദേഹത്തിന്റെ അനുയായികള്‍ ബുധനാഴ്ച ബെളഗാവി റാണി ചെന്നമ്മ സര്‍കിളില്‍ സമ്മേളിച്ച്‌ പാർട്ടി നേതൃത്വത്തിന് എതിരെ മുദ്രാവാക്യം മുഴക്കി. രോഗാതുര മനസുകള്‍ക്ക് വഴങ്ങി വികസന വിധാതാവായ എംഎല്‍എയെ തഴഞ്ഞതിന് എതിരെയാണ് പ്രതിഷേധം എന്ന് അവര്‍ പറഞ്ഞു. ക്ഷേത്രം ഉത്സവ പരിസരത്ത് മുസ്ലിംകള്‍ ഉള്‍പെടെ ഹിന്ദു ഇതര കച്ചവടക്കാര്‍ക്ക് വിലക്കുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ അനില്‍ ബെനകെ കടുത്ത ഭാഷയില്‍…

Read More