കോട്ടയം; യുവതി ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശു തിരികെ ജീവിതത്തിലേക്ക്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരു ജീവനെ കൈയ്യില്‍ പിടിച്ച് ഒരുപറ്റം പൊലീസുകാര്‍ നടത്തിയ പാച്ചില്‍ അത്ര വേഗം മറക്കാനാവില്ല. ഈ ഒട്ടം വെറുതെ ആയില്ല. തണല്‍ സന്നദ്ധ പ്രവര്‍ത്തകരാണ് കുട്ടിയെ കൂടുതല്‍ പരിചരണവും ചികിത്സയും നല്‍കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അപകട നില…
Read MoreMonth: April 2023
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍.ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്ങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 3.30നാണ് മത്സരം. നിലവില്‍ പോയിന്റ് ടേബിളില്‍ പഞ്ചാബ് ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തും, ബാംഗ്ലൂര്‍ നാലു പോയിന്റുമായി എട്ടാം സ്ഥാനത്തുമാണുള്ളത്. രണ്ടാം മത്സരം വൈകീട്ട് 7.30 ന് അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കും. ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായിരിക്കും മത്സരം. കൊല്‍ക്കത്ത നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തും ഡല്‍ഹി പത്താം സ്ഥാനത്തുമാണുള്ളത്.
Read Moreചൈനയെ വെട്ടിച്ച് ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമത്
ഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യമാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയത്. യുഎന്നിന്റെ കണക്കുകള്‍ പ്രകാരം 142.86 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയിലെ ജനസംഖ്യ 142.57 കോടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു 1950ല്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ പുതിയ കണക്കനുസരിച്ച് ചൈനയേക്കാള്‍ 29 ലക്ഷം ജനങ്ങള്‍ ഇന്ത്യയില്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ.…
Read Moreട്രാക്കിലെ റബ്ബറിൽ നിന്നും തീപ്പൊരി; ബെംഗളൂരു മെട്രോ സർവീസുകൾ താറുമാറായി
ബെംഗളൂരു: പർപ്പിൾ ലൈനിൽ ബെംഗളൂരു മെട്രോ സർവീസുകൾ 15 മിനിറ്റോളം തടസപ്പെട്ടു, തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്ത് ട്രെയിനുകൾ 30 മിനിറ്റ് വരെ വൈകി ആണ് സർവീസ് നടത്തിയത്. സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷനു സമീപത്തെ ട്രാക്കുകളിൽ റബ്ബറിൽ നിന്ന് തീപ്പൊരി ഉയർന്നതിനെത്തുടർന്ന് ചൂട് കാരണം പഞ്ചറുണ്ടായതാണ് തടസ്സത്തിന് കാരണം. തുടർന്ന് അലെർട് ശ്രദ്ധിച്ച സ്റ്റേഷൻ മാനേജർ അടുത്തുവരുന്ന ട്രെയിൻ നിർത്തിയതായി ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ബൈയപ്പനഹള്ളി, സ്വാമി വിവേകാനന്ദൻ, നാദപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ വൻ ജനക്കൂട്ടത്തെ കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.…
Read Moreഇനി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബുക്കിങ് ഡബിൾ ഈസി; പുതുപുത്തൻ ആപ്പും സൈറ്റും റെഡി വിശദാംശങ്ങൾ
ബെംഗളൂരു: കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസേർവേഷനായുള്ള പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനം തുടങ്ങി. മെയ് 1 മുതലുള്ള സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് പുതിയ പ്ലാറ്റഫോമിൽ ആരംഭിച്ചിരിക്കുന്നത്. നിലവിൽ കേരളം ആർ.ടി.സി.യുടെ online.ksrtc.com വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി ആപ്പിലൂടെയുമാണ് സ്വിഫ്റ്റ് ബസുകളുടെ ടിക്കറ്റ് ബുക്കിങ് സ്വീകരിക്കുന്നത്. ഓഗസ്റ്റ് 31 നുള്ളിൽ കേരള ആർ.ടി.സിയുടെ എല്ലാ സർവീസുകളും പുതിയ പ്ലാറ്റഫോമിലേക്ക് മാറും. ബസുകളുടെ റൂട്ട് ബോർഡിങ് പോയിന്റ്, റിസർവേഷൻ പോളിസികൾ എന്നിവ പ്രധാന പേജിൽ തന്നെ കാണുന്ന തരത്തിലാണ് പുതിയ സൈറ്റ് ഒരുക്കിയിരിക്കുന്നത്.…
Read Moreചെറിയ പെരുനാളിന് നാട്ടിൽ പോകാം; സ്‌പെഷ്യല്‍ ബസുകൾ ഒരുക്കി കേരള, കര്‍ണാടക ആര്‍ടിസികള്‍
ബെംഗളൂരു: ചെറിയ പെരുന്നാള്‍ ആഘോഷിക്കാന് നാട്ടില്‍ പോകുന്നവര്‍ക്കായി ഇന്നും നാളെയും സ്‌പെഷ്യല്‍ ബസുകള്‍ ഏര്‍പ്പെടുത്തി കേരള, കര്‍ണാടക ആര്‍ടിസികള്‍. കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാസർകോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുന്നത്. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
Read Moreകര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപിയും കോണ്‍ഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ബിജെപിക്കായി പ്രചാരണം നടത്തും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരാണ് കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍. അതേസമയം തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ജെഡിഎസ് പുറത്തിറക്കി. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ പ്രമുഖ നേതാക്കളുടെ പട്ടികയാണ് കോണ്‍ഗ്രസും ബിജെപിയും പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജെപി നദ്ദ എന്നിവരുള്‍പ്പെടെ 40 പേരാണ് ബിജെപിയുടെ താരപ്രചാരകര്‍.…
Read Moreകേരളത്തിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇന്ന് മുതല്‍ അടിമുടി മാറും
തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇന്ന് മുതല്‍ അടിമുടി മാറും. കേവലം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ നല്‍കുക. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലെ…
Read Moreട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ എ.ഐ ക്യാമറകള്‍ ഇന്ന് പ്രവർത്തിച്ച് തുടങ്ങും
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഇന്ന് മിഴി തുറക്കും. ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം വൈകീട്ട് മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ‘സേഫ് കേരള’ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകളില്‍ ഉള്‍പ്പെടെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എഐ ക്യാമറകള്‍ വഴി പ്രധാനമായും ആറ് നിയമലംഘനങ്ങളാണ് പിടികൂടുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര,…
Read Moreപടക്ക ഗോഡൗണിൽ തീപിടിച്ചു
ബെംഗളൂരു: മൈസൂരിലെ ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയയിൽ ബൊമ്മനഹള്ളി തടാകത്തിന് സമീപമുള്ള പടക്ക ഗോഡൗണിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീപിടിത്തമുണ്ടായി. അഞ്ച് കോടിയിലധികം വിലമതിക്കുന്ന പടക്കങ്ങളാണ് കത്തിനശിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മൈസൂരിലെ ചീഫ് ഫയർ ഓഫീസർ പി എസ് ജയരാമയ്യയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗത്തിലെ (ഡിഎഫ്ഇഎസ്) 84 പേർ ചേർന്ന് നടത്തിയ മൂന്നു മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനു ശേഷമാണ് തീ അണച്ചത്. ഡിഎഫ്ഇഎസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മൈസൂരു നഗരത്തിൽ നിന്നുള്ള ഒമ്പത്, ടിനർസിപൂർ, ഹുൻസൂർ, കെആർ നഗർ, ശ്രീരംഗപട്ടണം…
Read More