അമ്മ ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശു പുതുജീവിതത്തിലേക്ക്

കോട്ടയം; യുവതി ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശു തിരികെ ജീവിതത്തിലേക്ക്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഒരു ജീവനെ കൈയ്യില്‍ പിടിച്ച് ഒരുപറ്റം പൊലീസുകാര്‍ നടത്തിയ പാച്ചില്‍ അത്ര വേഗം മറക്കാനാവില്ല. ഈ ഒട്ടം വെറുതെ ആയില്ല. തണല്‍ സന്നദ്ധ പ്രവര്‍ത്തകരാണ് കുട്ടിയെ കൂടുതല്‍ പരിചരണവും ചികിത്സയും നല്‍കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അപകട നില തരണം ചെയ്ത് ആ കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരികെ എത്തി. കുട്ടിയെ പത്തനംതിട്ടയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ഓമല്ലൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പത്തനംതിട്ട സി ഡബ്ലിയു സിയിലെ കെയര്‍ ഗിവര്‍ രാജിയാണ് ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം

ജനനസമയത്ത് എട്ടുമാസം മാത്രം വളര്‍ച്ച ഉണ്ടായിരുന്ന കുഞ്ഞിന് ഒന്നര കിലോയില്‍ താഴെ മാത്രമായിരുന്നു ഭാരം. ഇതിനുശേഷം ശ്വാസംമുട്ടല്‍ മുത്ല്‍ അവയവങ്ങളുടെ വളര്‍ച്ച കുറവ് വരെയുള്ള പ്രതിസന്ധികളും നേരിട്ടു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണയില്‍ അതിവേഗം ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് അതിജീവനത്തിന്റെ അടയാളമായി. നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. കോട്ട സ്വദേശിനിയാണ് ഏപ്രില്‍ നാലിന് വീട്ടില്‍ പ്രസവശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ ഇട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts