ബെംഗളൂരു: ഓണത്തിന് 4 മാസം ബാക്കി നിൽക്കേ ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും. ഇത്തവണ ഓഗസ്റ്റ് 29 ചൊവ്വാഴ്ചയാണ് തിരുവോണം. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന ഓഗസ്റ്റ് 25 വെള്ളിയാഴ്ചത്തെ ബുക്കിംഗ് ആൺ നാളെ തുടങ്ങുന്നത്. ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി- കൊച്ചുവേളി ഹംസഫർ(16320 ) കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രെസ് (16526 ) മൈസൂരു – കൊച്ചുവേളി എക്സ്പ്രെസ് (16315 ) കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രെസ് (16527 ) എന്നീ ട്രെയിനുകളാണ് 25 ന് സർവീസ് നടത്തുന്നത് ട്രെയിനുകളിൽ 120 ദിവസം…
Read MoreMonth: April 2023
ശ്രദ്ധിക്കണേ!!! നാട്ടിലേക്കുള്ള ഈ ട്രെയിനുകളിൽ ചിലത് നാളെ മുതൽ സമയമാറ്റവും റദ്ധാക്കുകയും ചെയ്തട്ടുണ്ട്. വിശദാംശങ്ങൾ
ബെംഗളൂരു: ഷൊർണൂർ, കറുകുറ്റി- ചാലക്കുടി എന്നിവിടങ്ങളിലെ പാത നവീകരണവുമായി ബന്ധപ്പെട്ട് എറണാകുളം -കെ.എസ്.ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്സിന്റെ (12678 ) നാളത്തേയും കെ.എസ്.ആർ ബെംഗളൂരു – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്സിന്റെ (12677 ) 28 ലെയും സർവീസുകൾ പൂർണമായും റദ്ധാക്കി. കൊച്ചുവേളി എക്സ്പ്രെസ് ഇന്ന് പോത്തന്നൂർ വരെ മാത്രം ഹുബ്ബള്ളി – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്സ് (12777 ) ഇന്ന് പോത്തന്നൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു. പോത്തന്നൂറിനും കൊച്ചുവേളിക്കും ഇടയിലുള്ള സർവീസ് റദ്ധാക്കി. കൊച്ചുവേളി – ഹുബ്ബള്ളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്…
Read Moreരണ്ടാം ഘട്ട പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് ഭീമന്‍ മെറ്റ
രണ്ടാം ഘട്ട പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് ഭീമന്‍ മെറ്റ. ഇന്‍സ്റ്റാഗ്രാമിലും വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ മെറ്റ പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്. ബിസിനസ് കാര്യക്ഷമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി പിരിച്ചുവിടലുകള്‍ നടത്തുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം ഘട്ട കൂട്ട പിരിച്ചുവിടലുകള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ബിഗ് ടെക് കമ്പനിയായി മാറിയിരിക്കുകയാണ് മെറ്റ. നവംബറില്‍ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കില്‍ ഏകദേശം 11,000 ജോലികള്‍ വെട്ടികുറച്ചിരുന്നു. കൂടാതെ ആദ്യ പാദത്തില്‍ നിയമനം മരവിപ്പിക്കുകയും ചെയ്തു. രണ്ടാം ഘട്ട പിരിച്ചുവിടലില്‍ 10,000 ജീവനക്കാരെ…
Read Moreഅപകടങ്ങൾ ഒഴിയാതെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ
ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ പുതുമ മാറും മുൻപേ അപകടങ്ങൾ ഒഴിയകഥയാകുന്നു. വാഹനങ്ങളുടെ അമിതവേഗത്തിന് പുറമേ ടയർ പൊട്ടിതെറിക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 10 വരിപാതയിൽ കഴിഞ്ഞ 6 മാസത്തിനിടെ 335 അപകടങ്ങളിലായി 84 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 110 അപകടങ്ങൾ ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള റീച്ചിലാണ്. 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 16 സ്ഥിരം അപകട മേഖലകളാണ് ദേശീയപാത അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. സിഗ്‌നലുകളും ജംക്‌ഷനുകളും ഇല്ലാത്ത…
Read Moreനഗരത്തിൽ തലവേദനയായി പാർക്കിംഗ് പ്രശ്നങ്ങൾ; തർക്കങ്ങൾ എത്തിനിൽക്കുന്നത് കൊലപാതകങ്ങളിൽ
ബെംഗളൂരു: നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് വരെ എത്തുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. അപര്യാപ്തമായ പാർക്കിംഗ് സ്ഥലങ്ങൾ, പൊതുസ്ഥലത്തായാലും സ്വകാര്യ മേഖലയിലായാലും, അത് പ്രശ്നങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള ഒരു കാരണമാണെന്ന് പോലീസ് പറയുന്നത്. 2010ൽ ഏകദേശം 40 ലക്ഷം വാഹനങ്ങളുണ്ടായിരുന്ന നഗരത്തിലെ വാഹനങ്ങളുടെ എണ്ണം ഇപ്പോൾ ഒരു കോടിയിലേറെയായി വർധിച്ചതായും ഇതുവഴി പ്രതിസന്ധി രൂക്ഷമായതായും അധികൃതർ പറഞ്ഞു. 2010-ൽ, വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ളതിനെ അപേക്ഷിച്ച് പരാതികൾ കൂടുതൽ എന്നും പ്രതിദിനം ശരാശരി, നഗരത്തിലെ വാഹനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കമാൻഡ് സെന്ററിന് പാർക്കിംഗുമായി ബന്ധപ്പെട്ട…
Read Moreനടൻ മാമുക്കോയയുടെ നില ഗുരുതരം
നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. ഇന്നലെ മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
Read Moreരാജ്നാഥ് സിംഗ് നാളെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ന്യൂഡൽഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ പങ്കെടുക്കും. കഴിഞ്ഞയാഴ്ച രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ രോഗമുക്തനായ സാഹചര്യത്തിലാണ് പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന് മെയ് 10-ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെ ബിജെപിയിലെ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. ഏപ്രില്‍ 29 ന്…
Read Moreവന്ദേഭാരതിന് മുകളിൽ എംപിയുടെ പോസ്റ്റർ പതിപിച്ച് കോൺഗ്രസ് പ്രവർത്തകർ; ഉടൻ നീക്കം ചെയ്ത് റെയിൽവേ പോലീസ്
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി. കെ. ശ്രീകണ്ഠന്റെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനലിൽ ഒട്ടിച്ചത്. റെയിൽവേ പോലീസ് സംഘമെത്തി പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. പോസ്റ്റർ പതിച്ച ആളുകളും പോലീസും തമ്മിൽ സ്റ്റേഷനിൽ വെച്ച് തർക്കമുണ്ടായി. അതേസമയം പോസ്റ്റർ പതിച്ചത് തന്റെ അറിവോടെയല്ലെന്ന് ശ്രീകണ്ഠന്‍ എം പി പ്രതികരിച്ചു. ബിജെപി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും റെയിൽവേയുടെ ഇൻറലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം…
Read Moreബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ മുഖ്യമന്ത്രിയാകും ; അമിത് ഷാ
ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ കർണാടക മുഖ്യമന്ത്രിയാകും.ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകി ബിജെപി . ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും.ലിംഗായത്ത് വോട്ട് ചോരാതിരിക്കാനുള്ള നീക്കവുമായി അമിത് ഷാ. ബൊമ്മെ , യെദ്യൂരപ്പ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി.ലിംഗായത്ത് വിഭാഗത്തെ കൂടെ നിർത്താനുള്ള വഴികൾ ചർച്ചയായി.ലക്ഷ്മൺ സാവദി , ജഗദീഷ് ഷെട്ടർ തുടങ്ങിയവരുടെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.ലിംഗായത്ത് വോട്ടുകൾ ചോരരുതെന്ന് കർശനനിർദേശവും നൽകിയിട്ടുണ്ട്.
Read Moreനഗരത്തിലെ നീന്തല്‍ക്കുളത്തില്‍ മലയാളി ബാലൻ മരിച്ചനിലയില്‍
ബെംഗളൂരു: നഗരത്തിലെ നീന്തൽ കുളത്തിൽ മലയാളി ബാലനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നാഗസാന്ദ്രയിൽ ഇന്ന്ഉ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. മലപ്പുറം ചമ്രവട്ടം സ്വദേശി സി.കെ രഞ്ജിത്തിന്റെ മകന്‍ റിഷി രഞ്ജിത്ത് (12) ആണ് മരിച്ചത്. നീന്തല്‍കേന്ദ്രത്തിലെ ജീവനക്കാരാണ് കുട്ടി കുളത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ ആയില്ല. മൃതദേഹം ജാലഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നെലഗദരണഹള്ളി ഗൃഹലക്ഷ്മി ലേഔട്ടിലാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്നത്. മാതാവ്: ശ്രീജ. സഹോദരി: ഹിമ (വിദ്യാര്‍ഥിനി).
Read More