തിരുവനന്തപുരം:സഹകരണ നിയമങ്ങള്‍ മറികടന്നും മറ്റൊരു സ്ഥാപനത്തിന്റെ അധികാരപരിധിയില്‍ കടന്നുകയറിയും കര്‍ണ്ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് നടത്തുന്ന പാല്‍ക്കച്ചവടം മില്‍മയ്ക്കും ക്ഷീര കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നതായി റിപ്പോർട്ട്.
പാലും പാലുത്പന്നങ്ങളും വില്പന നടത്താന്‍ അതിര്‍ത്തി കടന്ന് എത്തി ഔട്ട്ലെറ്റുകള് തുറന്നതിന് പിന്നാലെ കേരളത്തില്‍ 100 ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ട് നന്ദിനി പരസ്യവും നല്കി.
മില്‍മയുടെ പാലിനേക്കാള്‍ 12 രൂപയുടെ വരെ കുറവുണ്ട് ‘നന്ദിനി” പാലിന്. കര്‍ണ്ണാടക സര്‍ക്കാര്‍ നന്ദിനിക്ക് പ്രതിവര്‍ഷം 1200 കോടി രൂപയുടെ ഇന്‍സെന്റീവ് നല്കുന്നതിനാലാണ് പാല് വിലകുറച്ച് വില്ക്കാന് കഴിയുന്നത്.
ഔട്ട്ലെറ്റുകള് വ്യാപകമാകുന്നതോടെ നന്ദിനി പാല് വില്പന കൂടും. മില്‍മ പാലിന് വിപണി കുറഞ്ഞാല്‍ കര്‍ഷകരുടെ പാലെടുക്കാന്‍ മില്‍മയ്ക്ക് കഴിയാതെ വരും. ഗുരുതരപ്രശ്നമാണെങ്കിലും കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരോ ക്ഷീര വികസന വകുപ്പോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.