ബെംഗളൂരു: ബ്രഹ്മവാർ പോലീസ് പരിധിയിലെ ഹൂഡിൽ ബോട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ഇബാദ്, ഫൈസാൻ എന്നിവരാണ് മരിച്ച രണ്ടുപേർ. വാരാന്ത്യ അവധിയിൽ ഏഴു പേരാണ് ബോട്ടിങ്ങിന് പോയത്. ബോട്ട് മറിഞ്ഞ് നാല് യുവാക്കളെ കാണാതായപ്പോൾ മൂന്ന് പേരുടെ മൃതദേഹം തിരച്ചിൽ നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്.
ഒരാളെക്കൂടി കണ്ടെത്തുന്നതിനായി തിരച്ചിൽ തുടർന്നു. കാണാതായ നാലുപേരിൽ രണ്ടുപേർ തീർഥഹള്ളിയിൽ നിന്ന് ഹൂഡിലേക്ക് ബന്ധുക്കളെ കാണാൻ എത്തിയവരാണെന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഏഴ് വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും മൂന്ന് പേർ നീന്തി കരയിലേക്ക് എത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്ന് ബ്രഹ്മവാർ പൊലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.