തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ ഇന്നെത്തും. ട്രാക്ക് ക്ലിയറന്‍സ് ലഭിക്കുന്നതിന് അനുസരിച്ച് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കും. കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്.
തിരുവനന്തപുരം–കണ്ണൂര്‍ സര്‍വീസാണ് പരിഗണനയില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ പരീക്ഷണ സര്‍വീസ് ആരംഭിക്കും. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്. വന്ദേഭാരത് ട്രെയിനിന്റെ റേക്കുകള്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു തുടർന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.