ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ജംഗിള്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രൊജക്‌ട് ടൈഗര്‍ പദ്ധതിയുടെ 50ാം വാര്‍ഷിക ഉദ്ഘാടനത്തിന് എത്തിയ മോദിയുടെ, സഫാരി സ്റ്റൈലിഷ് ലുക്കും സോഷ്യല്‍ മിഡിയയില്‍ വൈറലായി.നിലഗിരി ജില്ലയിലെ മുതുമലയിലെ ആനക്യാംപും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രാവിലെ 7.20ഓടെയാണ് പ്രധാനമന്ത്രി മെലുകമ്മനഹള്ളിയിലെ ഹെലിപാഡിലിറങ്ങി ബന്ദിപ്പൂരിലെത്തിയത്. മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കാക്കി പാന്റും ഷര്‍ട്ടും കോട്ടും കറുത്ത തൊപ്പിയും ധരിച്ചുള്ള മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. രാവിലെ 7.45ന് ആരംഭിച്ച പ്രധാനമന്ത്രി മോദിയുടെ സഫാരി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന…
Read MoreDay: 9 April 2023
കാഴ്ച്ച,കേള്‍വി പരിമിതിയുള്ളവര്‍ക്കും സിനിമ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കണം; ഡല്‍ഹി ഹൈക്കോടതി
കാഴ്ച്ച,കേള്‍വി പരിമിതിയുള്ളവര്‍ക്കും സിനിമ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കണം; ഡല്‍ഹി ഹൈക്കോടതി. സിനിമ നിര്‍മാതാക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളും ടെലിവിഷന്‍ ചാനലുകളുമായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഗലാഗരുടെ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം അഭിഭാഷകരും നിയമവിദ്യാര്‍ഥികളുമാണ് ഹര്‍ജി നല്‍കിയത്. ഇതില്‍ കാഴ്ച്ച,കേള്‍വി വൈകല്യമുള്ളവര്‍ സമര്‍പ്പ്ിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിഷയവുമായി ബന്ധപ്പെട്ട് ജനുവരിയില്‍ നടന്ന അവസാന വാദത്തില്‍, ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ എന്ന ചിത്രത്തിന് സബ്ടൈറ്റിലുകളും ഓഡിയോ വ്യാഖ്യാനിക്കാനുള്ള സംവിധാനവും ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് പാലിച്ചതായും…
Read Moreമകനെ രക്ഷിക്കാൻ നദിയിൽ ചാടിയ പിതാവും മകനൊപ്പം മുങ്ങി മരിച്ചു
ബെംഗളൂരു: ഭദ്ര നദിയിൽ വീണ മകനെ രക്ഷിക്കാന്‍ ഇറങ്ങിയ പിതാവും മുങ്ങിമരിച്ചു. മുഡിഗെരെ ഹന്തുഗുഡിയിലെ ലോകേഷ് (40), മകന്‍ സത്വിക്(13) എന്നിവരാണ് മരിച്ചത്. മഗുണ്ടി ഹുയിഗെരെയിലെ ബന്ധു വീട്ടില്‍ വന്നതായിരുന്നു ലോകേഷും കുടുംബവും. എല്ലാവരും വീടിനടുത്തഉള്ള ഭദ്ര നദി കാണാന്‍ ഇറങ്ങി. നദിയുടെ മധ്യത്തിലെ പാറയില്‍ ഇരുന്ന സത്വിക് തെന്നി വീഴുകയായിരുന്നു. ലോകേഷ് ഉടന്‍ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടി. ഇരുവരും ശക്തമായ ഒഴുക്കില്‍പെട്ട് മുങ്ങുകയായിരുന്നു. രണ്ടു പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ബലെഹൊന്നൂര്‍ പോലീസ് കേസെടുത്തു
Read Moreവാഹന മോഷണ കേസിൽ മലയാളി പിടിയിൽ
ബെംഗളൂരു: വാഹന മോഷണകേസില്‍ മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി, കാസറഗോഡ് മേല്‍പ്പറമ്പ് മാങ്ങാട് സ്വദേശി അഹമ്മദ് റംസാന്‍ ആണ് (26) പിടിയിലായത്. ജനുവരി മൂന്നിന് ഉള്ളാള്‍ കോട്ടേക്കാറിന് സമീപം നിര്‍ത്തിയിട്ട പിക്കപ്പ് വാഹനം മോഷ്ടിച്ച കേസില്‍ ഇയാളെ മംഗളൂരു പോലീസാണ് അറസ്റ്റ് ചെയ്തത്. വാഹനം കാണാതായതായി ഉടമ മുഹമ്മദ് ഉള്ളാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ കാസറഗോഡ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreഗുജറാത്തിനെതിരെ കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ ജയം
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് കെകെആര്‍ ആവേശകരമായ ജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 205. റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 21 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കു സിംഗാണ് ടീമിനെ ജയത്തിലെത്തിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ യഷ് ദയാലിന്റെ അഞ്ച് പന്തും സിക്‌സര്‍ പറത്തിയാണ് റിങ്കു സിംഗ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആവേശകരമായ ജയത്തിലേക്ക് ടീമിനെ നയിച്ചത്. 83 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരുടെ ഇന്നിംഗ്‌സും…
Read Moreയാത്രക്കാരന്റെ കാലിലൂടെ കയറി ഇറങ്ങി ബിഎംടിസി ബസ്
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ യശ്വന്ത്പൂർ സർക്കിളിൽ യാത്രക്കാരന്റെ കാലിൽ കൂടി കയറി ഇറങ്ങി ബിഎംടിസി ബസ്. ഉഡുപ്പി സ്വദേശിയായ രവി അടുത്തിടെയാണ് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിയത്. മജസ്റ്റിക് ഏരിയയിലേക്ക് യാത്ര ചെയ്യാനാണ് ഉദ്ദേശിച്ച് രവി വെള്ളിയാഴ്ച രാത്രിയാണ് യശ്വന്ത്പുരിലെത്തിയത്. . തൊട്ടുപിന്നാലെ വന്ന ഒരു ബിഎംടി ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് ബസിലേക്ക് കയറാൻ രവി ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് ഓടിച്ചു. പിൻചക്രങ്ങൾ രവിയുടെ കാലുകൾക്ക് മുകളിലൂടെ പാഞ്ഞുകയറി രവിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ…
Read Moreനെറ്റിസെൻസിനെ ഞെട്ടിച്ചുകൊണ്ട് മെട്രോയ്ക്കുള്ളിൽ കുളിക്കുന്ന പുരുഷന്റെ വീഡിയോ വൈറൽ ആകുന്നു
ന്യൂ ഡെൽഹി: അടുത്തിടെയായി മെട്രോകളിൽ ചിത്രീകരിക്കുന്ന വീഡിയോകൾ വൈറൽ ആകുന്നത് പതിവാണ്. ഇത്തരത്തിൽ ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എല്ലാവരും നോക്കി നിൽക്കെ യുവാവ് മെട്രോയിൽ കുളിക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത് അടുത്തിടെ ഡൽഹി മെട്രോയിൽ ബിക്കിനിയും മൈക്രോ മിനി സ്‌കേർട്ടും ധരിച്ച് വൈറലായ “ഡൽഹി മെട്രോ ഗേൾ” നെക്കുറിച്ച് ഇന്റർനെറ്റ് ചർച്ച ചെയ്യുന്നുണ്ട്. 19 വയസുകാരി പെൺകുട്ടിയുടെ അസാധാരണമായ യാത്രാരീതിയിൽ പൊതുജനങ്ങളുടെ താൽപ്പര്യം പിടിച്ചുപറ്റുകയും പെൺകുട്ടിയുടെ വിചിത്രമായ ഫാഷൻ സെൻസിന്റെ പേരിൽ വ്യാപകമായ കമ്മെന്റ്സ് നേരിടുകയും ചെയ്തു. റിഥം…
Read Moreട്വിറ്ററിന്റെ കിളി തിരിച്ചെത്തി:
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ നീലക്കിളി ലോഗോ പുനസ്ഥാപിച്ചു. കുറച്ചു ദിവസം മുന്‍പ് നീലക്കിളിക്ക് പകരം നായയുടെ ചിത്രം ലോഗോയുടെ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. ഡോഗ്കോയിന്‍ എന്ന പേരിലുള്ള ക്രിപ്റ്റോ കറന്‍സിയുടെ ഡോഗി മീമിന് സമാനമായിരുന്നു ലോഗോ. കാരണം വ്യക്തമാക്കാതെയാണ് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക് നീലക്കിളിയുടെ സ്ഥാനത്ത് നായയെ കൊണ്ടുവന്നത്. നായയെ ലോഗോയുടെ സ്ഥാനത്തു കൊണ്ടുവന്നതിനു പിന്നാലെ, ഒരു അജ്ഞാതനുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മസ്‌ക് പങ്കുവെച്ചിരുന്നു. പക്ഷിയെ മാറ്റി ഡോഗിനെ ലോഗോ ആക്കണമെന്ന് ചെയര്‍മാന്‍ എന്ന പേരിലുള്ള ഒരു ട്വിറ്റര്‍…
Read Moreമണിപ്പാൽ ഹോസ്പിറ്റൽസിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങി സിംഗപ്പൂർ സർക്കാരിന്റെ ടെമാസെക്
ബെംഗളൂരു: ഇന്ത്യൻ ഹെൽത്ത് കെയർ മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നിൽ, സിംഗപ്പൂർ ഗവൺമെന്റിന്റെ നിക്ഷേപ വിഭാഗമായ ടെമാസെക് ഹോൾഡിംഗ്സ്, ബെംഗളൂരു ആസ്ഥാനമായ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിന്റെ ഭൂരിഭാഗം ഓഹരികളും 2 ബില്യൺ ഡോളറിന് അല്ലെങ്കിൽ 16,375 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇതിലൂടെ മണിപ്പാൽ ഹെൽത്തിന്റെ 41% അധിക ഓഹരികളാണ് ടെമാസെക് സ്വന്തമാക്കിയാട്ടുള്ളത്, അതായത് ഇപ്പോൾ 59% ഓഹരികൾ അവരുടെ കൈവശമാണ്. ഇന്ത്യൻ ഗവൺമെന്റ് നങ്കൂരമിട്ടിരിക്കുന്ന നിക്ഷേപ പ്ലാറ്റ്ഫോമായ ടിപിജി ക്യാപിറ്റൽ മാനേജ്‌മെന്റ്, നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (എൻഐഐഎഫ്) തുടങ്ങിയ പ്രൊമോട്ടർമാരിൽ നിന്നും മറ്റ്…
Read More2023 ടൈം100 റീഡർ വോട്ടെടുപ്പ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷാരൂഖ് ഖാൻ; മെസ്സി അഞ്ചാം സ്ഥാനത്തും
ടൈം മാഗസിന്റെ വാർഷിക TIME100 പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ആളുകളുടെ വാർഷിക പട്ടികയിൽ ഇടം ലഭിക്കണമെന്ന് വായനക്കാർ വിശ്വസിക്കുന്ന വ്യക്തികൾക്കാണ് മാഗസിൻ വായനക്കാർ വോട്ട് ചെയ്യുന്നത്. അമേരിക്കൻ പ്രസിദ്ധീകരണമനുസരിച്ച്, വോട്ടെടുപ്പിൽ 1.2 ദശലക്ഷത്തിലധികം വോട്ടുകലാണ് ആകെ രേഖപ്പെടുത്തിയത്, അതിൽ 4 ശതമാനം വോട്ടുകളാണ് ഷാരൂഖിന് ലഭിച്ചത്. ജനുവരിയിൽ റിലീസ് ചെയ്തതിന് ശേഷം ആഗോള ബോക്‌സ് ഓഫീസിൽ റൺവേ ബ്ലോക്ക്ബസ്റ്ററായി മാറിയ പഠാന്റെ വിജയത്തിലാണ് 57 കാരനായ നടൻ ഇപ്പോൾ ഉയരുന്നത്. നാല്…
Read More