മകനെ രക്ഷിക്കാൻ നദിയിൽ ചാടിയ പിതാവും മകനൊപ്പം മുങ്ങി മരിച്ചു

ബെംഗളൂരു: ഭദ്ര നദിയിൽ വീണ മകനെ രക്ഷിക്കാന്‍ ഇറങ്ങിയ പിതാവും മുങ്ങിമരിച്ചു. മുഡിഗെരെ ഹന്തുഗുഡിയിലെ ലോകേഷ് (40), മകന്‍ സത്വിക്(13) എന്നിവരാണ് മരിച്ചത്. മഗുണ്ടി ഹുയിഗെരെയിലെ ബന്ധു വീട്ടില്‍ വന്നതായിരുന്നു ലോകേഷും കുടുംബവും.

എല്ലാവരും വീടിനടുത്തഉള്ള ഭദ്ര നദി കാണാന്‍ ഇറങ്ങി. നദിയുടെ മധ്യത്തിലെ പാറയില്‍ ഇരുന്ന സത്വിക് തെന്നി വീഴുകയായിരുന്നു. ലോകേഷ് ഉടന്‍ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടി. ഇരുവരും ശക്തമായ ഒഴുക്കില്‍പെട്ട് മുങ്ങുകയായിരുന്നു. രണ്ടു പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ബലെഹൊന്നൂര്‍ പോലീസ് കേസെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts