ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ കരഗമഹോത്സവത്തിന്റെ ഭാഗമായി കത്തിച്ച കർപ്പൂരത്തിൽ നിന്ന് തീ പടർന്ന് ധരമരായസ്വാമി ക്ഷേത്രത്തിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോയും ഭാഗികമായി കത്തുപിടിച്ചു. നാട്ടുകാർ ജാഗ്രതാ നിർദേശം നൽകിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തിഗലാർപേട്ടയിലെ ക്ഷേത്രത്തിനോട് ചേർന്നുള്ള പ്രധാന റോഡുകളിൽ നൂറുകണക്കിന് ഭക്തർ കർപ്പൂരം കത്തിച്ചിരുന്നു.
നിരവധി അറിയിപ്പുകൾ നൽകിയിട്ടും ആളുകൾ ധർമ്മരായസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തതായി ബെംഗളൂരു കരഗ സമിതി അംഗങ്ങൾ പറഞ്ഞു. ഭക്തർ കർപ്പൂരം കത്തിച്ചപ്പോൾ, തീജ്വാലകൾ വളരെ ചൂടേറിയതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾ ഭാഗികമായി ഉരുകി.
ക്ഷേത്രത്തിൽ വരുന്ന ഭക്തർ കർപ്പൂരം കത്തിക്കുന്നത് പതിവാണെന്ന് സമിതി അംഗങ്ങൾ പറഞ്ഞു. എൻആർ സിഗ്നൽ മുതൽ ക്ഷേത്രം വരെയുള്ള 500 മീറ്ററിലധികം ദൂരത്തിൽ ഭക്തർ കർപ്പൂരം നിരത്തി തീ കൊളുത്തിയിരുന്നു. ഇവിടെനിന്നും ഉണ്ടായ തീപിടിത്തത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പത്തോളം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ഭാഗികമായി അഗ്നിക്കിരയായി.
പോലീസിൽ പരാതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല, നാട്ടുകാർ ഓടിയെത്തി സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് വാട്ടർ പൈപ്പുകൾ എടുത്ത് തീ അണച്ചു. ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ കരഗ ഘോഷയാത്ര വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെ തിഗലാർപേട്ടിലെ ധരാമരായസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം കബ്ബൺ പാർക്കിലെ കാരഗഡ് കുണ്ടേയിൽ ദ്രൗപതി ദേവിക്ക് പ്രത്യേക ഗംഗാപൂജയും തുടർന്ന് ധർമരായസ്വാമി ക്ഷേത്രത്തിൽ പൂജയും നടന്നു. ആയിരക്കണക്കിന് ഭക്തർ കരഗയാഘോഷത്തിൽ പങ്കെടുത്തു. കരഗ ഘോഷയാത്രയുടെ ഭാഗമായി നഗരം ദീപാലങ്കാരങ്ങളാൽ അലങ്കരിക്കുകയും പലയിടത്തും ‘പ്രസാദങ്ങൾ’ അർപ്പിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.