ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട് പോയതിന് ഖേദം പ്രകടിപ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച്‌ മൂന്നിന് ബെംഗളൂരു എഫ്‌സിയുമായി നടന്ന നോക്കൗട്ട് മത്സരത്തില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനിടെ മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ വലിയ ഫുട്‌ബോള്‍ പാരമ്പര്യത്തെയും സൗഹൃദത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു, ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ…

Read More

കോടികളുടെ കുഴൽപണവും അരിയും സാരിയും പിടികൂടി 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഒഴുകുന്നത് കോടികള്‍ എന്ന് റിപ്പോർട്ട്‌. ശിവമോഗ ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത പണവും കോടികള്‍ വിലവരുന്ന അരിയും സാരിയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കണക്കില്‍ പെടാത്ത 1.40 കോടി രൂപയുടെ കുഴല്‍പ്പണവുമാണ് പോലീസ് പിടികൂടിയത്. തുംഗ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹരകെരെയ്‌ക്ക് സമീപമുള്ള ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകാന്‍ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയതെന്നും തുടര്‍ന്ന് പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക്…

Read More

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, പ്രതിയെ പിടികൂടിയത് കർണാടകയിൽ നിന്ന്

ബെംഗളൂരു: വര്‍ക്കല അയിരൂരില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി താന്നിമൂട് വീട്ടില്‍ സുനില്‍ കുമാര്‍ പിടിയിലായി. ഫെബ്രുവരി എട്ടാംതീയതിയായിരുന്നു സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് 32കാരിയെ സുനില്‍കുമാ‌ര്‍ പീഡിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കി തിരിച്ചെത്തിയ യുവതിയുടെ സഹോദരിയാണ് സുനില്‍കുമാര്‍ പീഡിപ്പിക്കുന്നത് കാണുന്നത്. സഹോദരി ബഹളം വച്ചതോടെ സുനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടു, മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം, കായലില്‍ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍…

Read More

ആൾക്കൂട്ട കൊലപാതകം, 5 പേർ കസ്റ്റഡിയിൽ 

ബെംഗളൂരു: രാമനഗര ജില്ലയിലെ സാതന്നൂരില്‍ കന്നുകാലിക്കച്ചവടക്കാരന്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പശു സംരക്ഷണ സംഘടനാ നേതാവുള്‍പ്പെടെ അഞ്ചോളം പേര്‍ പോലീസ് കസ്റ്റഡിയില്‍. 38 കാരനായ ഇദ്രിസ് പാഷയാണ് മര്‍ദനമേറ്റു മരിച്ചത്. പശു സംരക്ഷണസേന എന്ന സംഘടനയുടെ നേതാവായ പുനീത് കേരെഹള്ളിയും കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളത്. പുനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ‌ഇന്നലെ രാവിലെ മണ്ഡ്യയില്‍ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഇദ്രിസിനെ പുനീതും സംഘവും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കന്നുകാലികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ അനുമതി രേഖകള്‍ കാണിച്ചപ്പോള്‍ ഇവര്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഇദ്രിസിന്‍റെ കൂടെയുണ്ടായിരുന്നവര്‍…

Read More

തിരിച്ചു വരവറിയിച്ച് നടി ജോമോൾ

കൊച്ചി: എന്ന് സ്വന്തം ജാനകികുട്ടിയിലൂടെ മലയാളിക്ക് സുപരിചിതയായ നടിയായിരുന്നു ജോമോള്‍.ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ് ജോമോള്‍. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്. ആറുമാസം മുന്‍പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച്‌ അറിയുന്നതെന്നും .തന്‍റെ ആദ്യ ചിത്രമായ വടക്കന്‍ വീരഗാഥയും, പിന്നീട് നടിയായി സജീവമായ എന്ന് സ്വന്തം ജാനകികുട്ടിയും നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ കുടുംബത്തില്‍ നിന്നു തന്നെയാണ് എസ് ക്യൂബും…

Read More

നാലുനില വീട് രാഹുലിന് നൽകി വനിതാ നേതാവ്

ന്യൂഡൽഹി : തന്റെ ഉടമസ്ഥതയിലുള്ള നാലുനില വീട് നേതാവ് രാഹുൽഗാന്ധിക്കു നൽകി ഡൽഹിയിലെ വനിതാ നേതാവ്. രാജകുമാരി ഗുപ്തയാണു ഡൽഹി മംഗോൾപുരി ഭാഗത്തുള്ള തൻറെ വീട് രാഹുലിനു നൽകിയത്. വീട് രാഹുലിൻറെ പേരിലുള്ള രേഖയുമായി നിൽക്കുന്ന ചിത്രം ട്വിറ്റർ സന്ദേശത്തിൽ അവർ പങ്കുവച്ചു. “രാഹുലിന്റെ വീട്ടിൽ നിന്ന് മോദിജിക്ക് ആട്ടി ഇറക്കുമായിരിക്കും. എന്നാൽ ജനങ്ങളുടെ മനസിൽനിന്ന് ആട്ടി ഇറക്കാൻ സാധിക്കില്ല” എന്ന് രാജകുമാരി ഗുപ്ത ട്വിറ്ററിൽ കുറിച്ചു. മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിനെത്തുടർന്ന് എംപി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ…

Read More

വിഷുവിനും ഈസ്റ്ററിനും നാട്ടിലേക്ക് ബസിനു അമിത നിരക്കോ? പരാതി നൽകാം

തിരുവനന്തപുരം :വിഷുവിനും ഈസ്റ്ററിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന മലയാളികള്‍ ഏറെയും ആശ്രയിക്കുന്നത് അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെയാവും. ട്രെയിനിലും, കെ എസ് ആര്‍ ടി സി ബസുകളിലും ആഴ്ചകള്‍ക്ക് മുന്‍പേ ടിക്കറ്റുകള്‍ തീര്‍ന്നുപോകുന്നതിനാല്‍ സ്വകാര്യ ബസുകളെ മാത്രമേ ആശ്രയിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഉത്സവ വേളകളില്‍ നാട്ടിലേക്ക് തിരിക്കുന്ന യാത്രക്കാരില്‍ നിന്നും ബസ് ഓപ്പറേറ്റര്‍മാര്‍ അമിത തുക ടിക്കറ്റിനായി വാങ്ങുന്ന പതിവുണ്ട്. ഇത്തരത്തില്‍ അമിതചാര്‍ജ് ഈടാക്കുന്ന അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി മോട്ടോര്‍വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിന്റെ…

Read More

വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കും ; യെദ്യൂരപ്പ

ബെംഗളൂരു: വരുണയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര മത്സരിക്കില്ല. വരുണയില്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ യെദ്യൂരപ്പ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ തന്‍റെ പിന്‍ഗാമിയാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. വരുണയില്‍ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ വരുണയില്‍ നിര്‍ത്തി വിജയേന്ദ്രയുടെ ഭാവി ഇല്ലാതാക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് പ്രചാരണം…

Read More

അഴിമതി കേസിൽ ബിജെപി എംഎൽഎ യും മകനും ഒരേ ജയിലിൽ

ബെംഗളൂരു: അഴിമതിക്കേസിൽ ബിജെപിയും മകനും ഒരേ ജയിലിൽ. ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത ബിജെപി മദൽ വിരൂപാക്ഷപ്പയെ കോടതി ഒമ്പത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തെ ബെംഗളൂരു സെൻട്രൽ ജയിലിലേക്കാണ് അയച്ചത്. ഇതേ കേസിൽ വിരുപാക്ഷയുടെ മകൻ പ്രശാന്തും ബെംഗളൂരു ജയിലിലാണ്. കർണാടക സ്റ്റേറ്റ് ഒഡിറ്റ് ആൻഡ് ബാങ്ക്സ് സർവീസസ് ഓഫീസറായ പ്രശാന്തിന്റെ ജാമ്യാപേക്ഷയിൽ കോടതി ഏപ്രിൽ 10ന് തീരുമാനമെടുക്കും. കൈക്കൂലി കേസിൽ ലോകായുക്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. മാർച്ച്‌ രണ്ടിനാണ് വിരുപാക്ഷയുടെ ക്രസന്റ് റോഡിലെ ഓഫീസിൽ 40 ലക്ഷം രൂപയുടെ…

Read More

സഹ വനിതാ താരത്തിന്റെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി, പരാതിയുമായി യുവതി

ബെംഗളൂരു: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ബെംഗളൂരു കേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഹ വനിതാ കായികതാരം തന്റെ നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ താരമാണ് ജ്ഞാനഭാരതി പോലീസിൽ വനിതാ വോളിബോൾ താരത്തിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരിശീലനത്തിനുശേഷം കുളിക്കുന്നതിനിടെ വോളിബോൾ താരം മൊബൈൽ ദൃശ്യങ്ങളെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മൊബൈൽ വാങ്ങി പരിശോധിക്കാൻ ശ്രമിക്കുമ്പോൾ വോളിബോൾ താരം ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയായിരുന്നു. അധികൃതരെ വിവരമറിയിച്ചെങ്കിലും ചിത്രം പകർത്തിയത് ഇവർ നിഷേധിച്ചു. പുറത്തുനിന്നുള്ള…

Read More
Click Here to Follow Us