ബെംഗളൂരു:സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പിന്നോക്ക വിഭാഗത്തിലെ 605 മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാപ്ടോപും ക്യാമറയും ഉള്‍പെടെ തൊഴില്‍ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
വിതരണ സംസ്ഥാനതല ഉദ്ഘാടനം വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ബെംഗളൂരു കണ്ടീരവ സ്റ്റുഡിയോ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിര്‍വഹിച്ചു.
അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിഷ്കരണത്തില്‍ വലിയ പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ, പിആര്‍ഡി ഡയറക്ടര്‍ മഞ്ചുനാഥ് പ്രസാദ്, കമീഷണര്‍ ഡോ. പിഎസ് ഹര്‍ഷ, ജോ.ഡയറക്ടര്‍ ഡിപി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.