പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്ക് വിജയസാധ്യതയുള്ള മണ്ഡലം കണ്ടെത്താനാവാതെ കോണ്‍ഗ്രസ്

sidharamayya

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്ക് വിജയസാധ്യതയുള്ള മണ്ഡലം കണ്ടെത്താനാവാതെ കോണ്‍ഗ്രസ്. സിദ്ദരാമയ്യയെ കോലാറില്‍ മത്സരപ്പിക്കേണ്ടെന്നാണ് ദേശീയ നോതൃത്വത്തിന്റെ തീരുമാനം. അതേസമയം കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും.

കോലാറാന്ന് ഇനിയുള്ള കര്‍മ്മണ്ഡലമെന്നും താന്‍ ഇനി കോലാറില്‍ മത്സരിക്കുമെന്നും സിദ്ദരാമയ്യ മാസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. പിന്നാലെ കോണ്‍ഗരസ് സംസ്ഥാന നേതൃത്വം സിദ്ദരാമയ്യയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. കോലാറില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സിദ്ധരാമയ്യയുടെ നീക്കത്തെ ഹൈക്കമാന്റ് ശക്തമായ എതിര്‍ത്തു. ദേശീയ നേതൃത്തെ മറികടന്നുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുമപ്പുറം ആഭ്യന്തര സര്‍വേയും കോലാറില്‍ സിദ്ധരാമയ്യക്ക് അനുകൂലമല്ലെന്നാണ് ദേശീയ നേതൃത്വത്തിന്റഎ കണ്ടെത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥ്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോലാറില്‍ മുതിര്‍ന്ന നേതാവായ സിദ്ദരാമയ്യയെ നിര്‍ത്തുന്നത് ആത്മഹത്യപരമാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

പാര്‍ട്ടി നടത്തിയ സര്‍വേയിലും കോലാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നുറപ്പില്ല. കോലാറിലെ നിലവിലെ ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ ഇക്കാര്യങ്ങള്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സിദ്ദരാമയ്യയെ നേരിട്ട് ബോധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയുമായി പ്രത്യേകം ചര്‍ച്ച നടത്തിയെന്നും കോലാറില്‍ മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായുമാണ് സൂചന. പിന്നാലെ സിദ്ധരാമയ്യ നിലപാട് മാറ്റി. നേതൃത്വം ആവശ്യപ്പെടുന്നെടുത്ത് തന്നെ താന്‍ മത്സരിക്കുമെന്ന് സിദ്ദരാമയ്യ വ്യക്തമാക്കി. നാളെ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ എത്തുന്നുണ്ട്. തുടര്ഡന്ന സംസ്ഥാന നേതൃത്വമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാകും സിദ്ദരാമയ്യയുടെ മണ്ഡലത്തെക്കുറിച്ച് ഹൈക്കമാന്റ് നിലപാട് സ്വീകരിക്കൂ. കോണ്‍ഗ്രസ് കോട്ടയായ മൈസൂരിലെ വരുണ മണ്ഡലത്തില്‍ നിന്ന് സിദ്ദരാമയ്യ വോട്ട് തോടിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us