ജനുവരിയില്‍ മാത്രം വാട്‌സാപ്പ് നിരോധിച്ചത് 29 ലക്ഷം അക്കൗണ്ടുകള്‍

ജനുവരിയില്‍ 29 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പ്. സാമൂഹ്യമാധ്യമമായ വാട്‌സാപ്പ് ദുരുപയോഗത്തിന്റെ പേരിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. ബുധനാഴ്ച പുറത്ത് വിട്ട വാട്‌സാപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വാട്‌സാപ്പില്‍ ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതില്‍ വേണ്ട എല്ലാ മുന്‍കരുതലുകളും കമ്പനി സ്വീകരിച്ച് പോകുന്നുണ്ടെന്നും ഇതിന്റെ ഭാഗമമായാണ് 29 ദശലക്ഷം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതെന്നും വാട്‌സാപ്പ് പറയുന്നു.

സമൂഹമാധ്യമമായ വാട്‌സാപ്പ് സുതാര്യത നിലനിര്‍ത്തുന്നതില്‍ നിര്‍മ്മിത ബുദ്ധിയടക്കമുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും വാട്‌സാപ്പ് വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്നും കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത് തടയുകയാണ് വേണ്ടതെന്നും വാട്‌സാപ്പ് അധികൃതര്‍ വിശദമാക്കി. അപകടം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിലും നല്ലത് അത് സംഭവിക്കും മുമ്പേ തടയുന്നതാണെന്നും തങ്ങള്‍ വിശ്വസിക്കുന്നതായി വാട്‌സാപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

കഴിഞ്ഞ ഡിസംബറില്‍ 36 ലക്ഷം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. പരാതി പരിഹാര സംവിധാനം വഴി ലഭിച്ച പരാതിയില്‍ ആണ് വാട്‌സാപ്പിന്റെ നടപടി. ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് 1461 പരാതികളാണ് ലഭിച്ചതെന്നും വാട്‌സാപ്പ് പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ ഐടി നിയമപ്രകാരം പുറത്തിറക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വാട്‌സാപ്പ് വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts