കൊച്ചി : ജോയ് ആലുക്കാസ് ഇന്ത്യാ ലിമിറ്റഡിൻ്റെ ചെയർമാൻ ആയ ജോയ് ആലുക്കാസ് വർഗീസിൻ്റെ 305.84 കോടി കണ്ടു കെട്ടിയതായി എൻഫോഴ്സ് മെൻറ് ഡയറക്റ്ററേറ്റ് അറിയിച്ചു.
1999ലെ ഫെമ നിയമ ലംഘനം ആരോപിച്ചാണ് ഇ.ഡി.യുടെ നടപടി.
ഇന്ത്യയിൽ നിന്ന് വൻ തുക ഹവാല വഴി ദുബായിലേക്ക് മാറ്റുകയും തുടർന്ന് സ്വന്തം ഉടമസ്ഥതയിൽ മാത്രമുള്ള ജോയ് ആലുക്കാസ് എൽ .എൽ .സി യിൽ നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു.
81.54 കോടി മൂല്യമുള്ള സ്ഥാവര സ്വത്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. തൃശൂർ ശോഭ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതിൽ ഉൾപ്പെടുന്നു.
91.22 ലക്ഷം നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകളും സീസ് ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ED conducted searches and attached various movable and immovable assets worth Rs. 305.84 Crore of Joy Alukkas Verghese, Chairman of Joy Alukkas India Pvt Ltd in a case relating to hawala under FEMA, 1999.
— ED (@dir_ed) February 24, 2023