ബെംഗളൂരു: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ നല്‍കിയ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. ബെംഗളൂരുവിലെ സോമേശ്വര കോളിനിയിലാണ് സംഭവം നടന്നത്. നിലവാരം കുറഞ്ഞ കുക്കറുകളാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും അതിനാലാണ് തനിക്ക് പരിക്കേറ്റതെന്നും വീട്ടമ്മ ആരോപിക്കുന്നു.
വീട്ടമ്മമാരുടെ വോട്ട് ലക്ഷ്യം വെച്ച് ആയിരക്കണക്കിന് പ്രഷര്‍ കുക്കറുകളാണ് രാഷ്ട്രീയ നേതാക്കന്‍മാര്‍ ഓരോ ഫാക്ടറികളിലും ഓര്‍ഡര്‍ ചെയ്തിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. 400 മുതല്‍ 450രൂപ വരെ വിലയുള്ള അഞ്ച് കിലോയുടെ കുക്കറുകളാണ് വീടുകളിലേക്ക് നല്‍കുന്നത്. ഗുണമേന്മയില്ലാത്ത വില കുറവുള്ള കുക്കറുകള്‍ വലിയ അപകടം വരുത്തി വെക്കുമെന്നാണ് ബെംഗളൂരുവിലെ സംഭവം ഇതോടെു കൂടി വ്യക്തമാക്കുന്നതത്.
പ്രാദേശികമായി നടത്തുന്ന ഫെസ്റ്റിവലുകളുടെ മറവിലാണ് കുക്കര്‍ സമ്മാനമായി നല്‍കിയത്. കുക്കര്‍ സമ്മാനമായി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഫാക്ടറി ഉടമകളുമായി ചര്‍ച്ച നടത്തുന്നതും സ്റ്റിങ് ഓപ്പറേഷനില്‍ വീഡിയോയിലുണ്ട്. ഗുണമേന്മ കുറഞ്ഞ, കുക്കറുകളാണ് രാഷ്ട്രീയ നേതാക്കന്‍മാര്‍ സമ്മാനമായി നല്‍കുന്നതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കു വേണമെന്നാണ് ആക്ഷേപമുയരുന്നത്. അതേസമയം, ഇത്തരം സമ്മാനങ്ങള്‍ സ്വീകരിക്കുമ്ബോള്‍ ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരകണമെന്നും വോട്ടവകാശം വില്‍ക്കാനുള്ളതല്ലെന്ന ബോധ്യം ഉണ്ടാകണമെന്നുമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.