ബെംഗളൂരു: കർണാടക തമിഴ്നാട് അതിർത്തിയായ ഹൊസൂരുവിൽ പ്രണയ സുഗന്ധം പരത്താൻ പനിനീർ പൂ പാടങ്ങൾ ഒരുങ്ങി. വാലന്റൈൻസ് ദിനാഘോഷങ്ങൾ കളറാക്കാൻ റോമാസാപൂക്കൾ ഒരുക്കുകയാണ് കർഷകർ.
അതീവ ശ്രദ്ധയോടെ പരിചരിക്കുന്ന പൂക്കൾ ലോകമെമ്പാടും പ്രണയാഭ്യർഥനകളുടെ സാക്ഷിയാവാൻ ഒരുങ്ങുകയാണ്. 12ലധികം രാജ്യങ്ങളിലാണ് ഹൊസൂരിലെ റോസ് സുഗന്ധമെത്തുന്നത്. ഇത്തവണത്തെ പ്രണയ ദിനം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ഹൊസൂരിലെ കർഷകർ ജപ്പാൻ, ഫിലിപ്പീൻസ് , മലേഷ്യ, സിംഗപ്പൂർ, ബ്രിട്ടൻ കാനഡ , ഓസ്ട്രേലിയ ന്യൂസിലാൻഡ് , യു എ ഇ, കുവൈറ്റ്, ലെബനൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പറക്കുകയാണ് ഹൊസൂരിലെ പനിനീർ പൂക്കൾ, കർഷകരിൽ നിന്ന് പൂക്കൾ ബെംഗളൂരുവിലെ ഇന്റർനാഷണൽ ഫ്ലവർ ഓക്ഷൻ സെന്റർ വഴി ആണ് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ വർഷം 5 ലക്ഷം കിലോഗ്രാം പനിനീർ പൂക്കളായിരുന്നു വാലന്റൈസ് ഡേയുടെ ലോക വിപണിയിലെത്തിയത്.
പൂ അറുത്തെടുക്കൽ മുതൽ പാക്കിങ് വരെ എല്ലാം ശ്രദ്ധയോടെ ചെയ്താൽ മുതൽമുടക്കിന്റെ ആറിരട്ടി കർഷകന് തിരിച്ചു പിടിക്കാം. സങ്കര ഇനമായ ഡച്ച് റോസ് ആണ് ഇവിടെ കൂടുതലായി കൃഷി ചെയ്യുന്നത് . താജ് മഹൽ വെറൈറ്റിക്കും ആവശ്യക്കാർ ഉണ്ട് . കടും ചുവപ്പു പനിനീർ പൂക്കളുടെ അത്രയും തന്നെ മഞ്ഞയും പീച്ചും വെള്ളയും നിറമുള്ള പനിനീർപ്പൂക്കളും ഹൊസൂരിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.