ബെംഗളൂരു: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ട യുവാവിനെ പാരാമെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ ആക്രമിച്ച് കൊള്ളയടിച്ചു.
ഹെസ്സരഘട്ടയിലെ കൊടിഗെതിരുമലപുരയിലെ താമസക്കാരനായ ഹഫീസ്-ഉല്ലാ-ഖാൻ, പ്രതിയും വിധവയായ 31 കാരിയായ ലക്ഷ്മി പ്രിയയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ടു. തുടർന്ന് കണ്ടുമുട്ടിയപ്പോൾ യുവാവിനോടൊപ്പം ലക്ഷ്മി വീഡിയോ ഉണ്ടാക്കി, തുടർന്ന് മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിലെ പാരാമെഡിക്കൽ വിദ്യാർത്ഥിയായ സുനിൽ കുമാറിനെ (22) വിളിച്ചു. ഇരുവരും ചേർന്ന് ഇയാളെ ബ്ലാക്ക് മെയിൽ ചെയ്ത് ആക്രമിക്കുന്നതിന് മുമ്പ് ഇയാളുടെ സ്വർണ്ണ ചെയിനും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡ സ്വദേശികളാണ് പ്രതികൾ.
വീഡിയോ പോലീസിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും ഖാനെ ബ്ലാക്ക് മെയിൽ ചെയ്തു. സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്നു. എന്നാൽ ഖാൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിതു. 2.2 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഒരു മൊബൈൽ ഫോണും രണ്ട് മോട്ടോർ സൈക്കിളുകളും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.