തന്റെ ഗ്രാമത്തിലേക്ക് ബസ് സർവീസ് ആവശ്യപ്പെട്ട് സമരം ചെയ്ത എട്ടാം ക്ലാസുകാരി വാഹനാപകടത്തിൽ മരിച്ചു 

ബെംഗളൂരു: കിറ്റൂർ താലൂക്കിലെ നിച്ചനകി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം തന്റെ ഗ്രാമത്തിലേക്ക് സ്ഥിരമായി ബസ് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാം ക്ലാസുകാരി കാറിടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പെൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.

ഗ്രാമത്തിലെ കിറ്റൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ പഠിക്കുകയായിരുന്ന അക്ഷത ഇരപ്പ ഹുലിക്കട്ടിയാണ് മരിച്ചത്. അക്ഷതയും സുഹൃത്തുക്കളും നിരവധി തവണ പ്രതിഷേധിക്കുകയും കിത്തൂർ എംഎൽഎ മഹന്തേഷ് ദൊഡ്ഡഗൗഡറിനും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്കും ബസ് സർവീസിനായി മെമ്മോറാണ്ടം നൽകിയെങ്കിലും അവരുടെ അപേക്ഷകൾ അവഗണിക്കപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തുടർന്നാണ് ശനിയാഴ്ച വീണ്ടും വിദ്യാർഥികൾ പ്രതിഷേധിക്കുകയായിരുന്നു.ശേഷം തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ അമിത വേഗതയിലെത്തിയ കാർ മൂന്ന് പെൺകുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്ഷതയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

അക്ഷതയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ ഞായറാഴ്ച ദേശീയപാതയിൽ റാസ്ത റോക്കോ റാലി നടത്തി. നഷ്ടപരിഹാരം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് തഹസിൽദാർ പ്രവീൺ ജെയിൻ സമരക്കാർക്ക് ഉറപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts