സൂറത്ത്കൽ കൊലക്കേസ് പ്രതികളെ ഉടൻ പിടികൂടും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ശനിയാഴ്ച സൂറത്ത്കലിൽ വെട്ടേറ്റ് മരിച്ച അബ്ദുൾ ജലീലിന്റെ ഘാതകരെ എത്രയും വേഗം പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിന്റെ പശ്ചാത്തലവും കാരണവും സത്യവും അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എംഐഎ) മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷിക്കുന്നതിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സമാധാനപരമായി സംസ്‌കരിച്ചു. നടക്കാൻ പാടില്ലാത്ത നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ട്. എല്ലാ പ്രതികളെയും പോലീസ് എത്രയും വേഗം പിടികൂടുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.

കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. കിംവദന്തികൾ പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാനം തകർക്കാൻ അവസരം നൽകരുത്. ജനങ്ങൾക്കിടയിൽ ഐക്യവും വിശ്വാസവും ആവശ്യമാണ്. സമ്മർദമില്ലാതെ പോലീസ് സ്വതന്ത്രമായി കേസ് അന്വേഷിക്കും. കുറ്റക്കാർ ആരായാലും അവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്നും ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us