ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിന്നമംഗല ജംഗ്ഷനിൽ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പണിതീർത്ത “റാപ്പിഡ് റോഡ്” ഉദ്ഘാടനം ചെയ്തു. നഗരത്തിന് ചുറ്റും മോടിയുള്ളതും ചെലവ് കുറഞ്ഞതുമായ റോഡുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി ബിബിഎംപിക്ക് അനുമതി നൽകിയതിനെ തുടർന്നാണ് നിർമാണം പൂർത്തിയാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, ഓൾഡ് മദ്രാസ് റോഡിനും 100 അടി റോഡ് ഇന്ദിരാനഗറിനും ഇടയിലുള്ള റാപ്പിഡ് റോഡ് വർക്ക് (ആർആർഡബ്ല്യു) ട്രയൽ പ്രോജക്റ്റ് ബിഡിഎ ജംഗ്ഷൻ വരെ നീളും.
വൈറ്റ് ടോപ്പിംഗ് പ്രോജക്ടിനെ അപേക്ഷിച്ച് ജോലി വളരെ വേഗത്തിലായിരുന്നു. പൈലറ്റ് പ്രോജക്ടിന്റെ സാധ്യത അറിയാൻ 15 ദിവസം നിരീക്ഷിക്കും. പുതുതായി നിർമ്മിച്ച ഈ സ്ട്രെച്ചിൽ 20 ടണ്ണിലധികം ഭാരം കടന്നുപോകാൻ കഴിയും. പ്രീകാസ്റ്റ് കോൺക്രീറ്റ് സ്ലാബുകൾ ഇടുന്നതും ജോയിംഗും ഉൾപ്പെടുന്ന സാങ്കേതികവിദ്യയാണ് ഓരോന്നും സ്ഥാപിതമായിട്ടുള്ളത്. വൈറ്റ് ടോപ്പിങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കൂടുതലാണ്. ചിലവ് കുറയ്ക്കാൻ പ്രവർത്തിക്കാൻ ബിബിഎംപി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട് എന്നും റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് ബൊമ്മൈ പറഞ്ഞു.
ബിബിഎംപി പുറത്തിറക്കിയ കുറിപ്പ് അനുസരിച്ച്, വൈറ്റ് ടോപ്പിംഗ് ജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ റോഡുകളുടെ വില 40 മുതൽ 43% വരെ കൂടുതലാണ്, ഇത് നിർമ്മിക്കാൻ കൂടുതൽ സമയമെടുക്കും. ഒരു ക്യുബിക് മീറ്ററിന് ഏകദേശം 12,976 രൂപവരെയാണ് ചാർജ് , അതായത് വൈറ്റ് ടോപ്പിംഗ് പ്രോജക്റ്റിനേക്കാൾ 43% കൂടുതലാണ്, ഇത് ഒരു ക്യൂബിക് മീറ്ററിന് 9,076 രൂപ. അതിവേഗ റോഡിന്റെ ആയുസ്സ് 100 വർഷവും വൈറ്റ് ടോപ്പ് ചെയ്ത റോഡുകളുടെ ആയുസ്സ് 30 വർഷവുമാണെന്നും കുറിപ്പിൽ അവകാശപ്പെടുന്നു. കൂടാതെ, വൈറ്റ് ടോപ്പ് ചെയ്ത റോഡുകളെ അപേക്ഷിച്ച് വാഹനമോടിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ അസൗകര്യത്തിൽ പ്രീകാസ്റ്റ് റാപ്പിഡ് റോഡുകൾ 3 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നും കുറിപ്പിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.