ബെംഗളൂരു: രണ്ട് പശുക്കളെ എസ്റ്റേറ്റ് ഉടമസ്ഥൻ വെടിവെച്ചുകൊന്നതായി പരാതി. സിദ്ധാപൂരിനടുത്തുള്ള ഗുഹ്യ ഗ്രാമത്തിലാണ് സംഭവം. പശുവിന്റെ ഉടമസ്ഥൻ , സിദ്ധപുര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രതി ഒളിവിലാണ്
ഗുഹ്യ നിവാസിയായ സി കെ മണിയ്ക്ക് ധാരാളം പശുക്കൾ ഉണ്ട്. തിങ്കളാഴ്ച രാത്രി മണിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് പശുക്കളിൽ രണ്ട് പശുക്കൾ മേച്ചിൽ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയില്ല. എന്നാൽ, ഒരു പശു രാത്രി വൈകി വീട്ടിലേക്ക് മടങ്ങിഎത്തി, എന്നാൽ വന്ന പശുവിന് ആകട്ടെ വെടിയേറ്റത് മൂലം ഗുരുതരമായി പരിക്കേറ്റതായി മണി കണ്ടെത്തി.
തുടർന്ന് വെടിയേറ്റ് പശുവിന് മണി ചികിത്സ നൽകി. തൊട്ടടുത്ത ദിവസമാണ് മണി തന്റെ മറ്റ് പശുക്കൾ അയൽ എസ്റ്റേറ്റിൽ ചത്തുകിടക്കുന്ന വിവരം അറിഞ്ഞത്. മണി ചെന്നപ്പോൾ നരേന്ദ്ര നായിഡുവിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ തന്റെ പശുക്കളെ വെടികൊണ്ട് ചത്ത നിലയിൽ കണ്ടെത്തി. തുടർന്നാണ് നരേന്ദ്ര നായിഡുവിനെതിരെ മണി സിദ്ധാപൂർ പോലീസിൽ പരാതി നൽകിയത്.
അയൽവാസിയുടെ എസ്റ്റേറ്റിൽ അബദ്ധത്തിൽ കടന്ന തന്റെ പശുക്കളെ നരേന്ദ്രൻ വെടിവെച്ച് കൊന്നുവെന്നാണ് മണി യുടെ പരാതി. ഒളിവിലുള്ള പ്രതിക്കായി പോലീസ് ഇപ്പോൾ തിരച്ചിൽ നടത്തുകയാണ്. അതിനിടെ, മറ്റൊരു കർഷകന്റെ പശുവിനെ ഭക്ഷണമോ വെള്ളമോ നൽകാതെ എസ്റ്റേറ്റിൽ കെട്ടിയിട്ടുവെന്ന് ആരോപിച്ച് നായിഡു മുമ്പ് മൃഗ പീഡനത്തിൽ ഏർപ്പെട്ടിരുന്നതായി ഗ്രാമവാസികൾ ആരോപിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.