ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡിസംബർ 3 ശനിയാഴ്ച മൈസൂരു ജില്ലയിലെ ഒരു ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബെംഗളൂരുവിലും മൈസൂരിലും അടുത്തിടെ പുള്ളിപ്പുലി ആക്രമണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരപ്രദേശങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വഴിതെറ്റിയ പുലികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ വനം വകുപ്പിന് നിർദേശം നൽകിയതായി ബൊമ്മൈ പറഞ്ഞു.

പുള്ളിപ്പുലി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുന്നതു പോലെ ഔദാര്യമായി തന്നെയാണ് നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണങ്ങളെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. മൈസൂരു ജില്ലയിലെ ടി നരസിപുര താലൂക്കിലെ കെബ്ബെഗുണ്ടി ഗ്രാമത്തിൽ 22 കാരിയെ കൊന്ന പുലിയെ വേട്ടയാടാൻ വനപാലകർ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. മനുഷ്യർക്ക് നേരെയുള്ള പുള്ളിപ്പുലി ആക്രമണം ഞങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ട്, പ്രത്യേകിച്ച് ബെംഗളൂരുവിലും മൈസൂരിലും. വനംവകുപ്പ് ഉദ്യോഗസ്ഥർ അവർക്കായി കെണിയൊരുക്കി. മൃഗങ്ങളെ ജീവനോടെ പിടികൂടി വനത്തിൽ വിടാൻ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഡിസംബർ 2 വെള്ളിയാഴ്ച ബെംഗളൂരുവിലെ കെങ്കേരി മേഖലയിൽ നാല് പുലികളെ നാട്ടുകാർ കണ്ടതിനെ തുടർന്ന് ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. അടുത്തിടെ കെങ്കേരി, കുമ്പളഗോഡ്, ദേവനഹള്ളി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും നാല് പുള്ളിപുലികളെ കണ്ടിരുന്നു. ബംഗളൂരുവിലെ കനകപുരയ്ക്ക് സമീപം കൊടിപാളയയിൽ പുള്ളിപ്പുലി കൊലപ്പെടുത്തിയ മാനിന്റെ ജഡം അധികൃതർ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us