ബെംഗളൂരു: ഡിസംബറിനെ വരവേറ്റ് നഗരം. ഇനി വീടും നഗരവും ഒരുപോലെ അലങ്കരിക്കാനുള്ള സമയം.
ക്രിസ്മസ് ലൈറ്റുകളാൽ വീടുകളും നഗരവും ഒരുണങ്ങുന്ന ദിനങ്ങളാണ് ഇനി ഉള്ളത്! ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പേരുകേട്ട നഗരമായ ബെംഗളൂരു ആഘോഷങ്ങൾക്കുള്ള തുടക്കം കുറിച്ച് കഴിഞ്ഞു. ശൈത്യകാലമായത് കോണ്ടോ എന്തോ വർഷത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള മാസം എന്ന് ജനങ്ങൾ ഒരുപോലെ പറയുന്ന മാസമാണ് ഡിസംബർ. ഇതിന്റെ ഭാഗമായി പുതുവത്സരത്തെ വരവേല്‍ക്കാന്‍ വേറിട്ട ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങളാൽ ഹോട്ടലുകളും വിപണികളും ഒരുങ്ങിക്കഴിഞ്ഞു.
നഗരത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ സജീവമാകുന്ന എം.ജി. റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രീഗേഡ് റോഡ് എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ക്ക് പുറമെ പബ്ബുകളും ആവേശത്തിലാണ്. ബുക്കങ്ങ് ഉള്‍പ്പടെ ഡിസംബര്‍ ആദ്യവാരം അവസാനിക്കും. വിലക്കിഴിവ് ഉള്‍പ്പെടെയുളള ഓഫര്‍ സെയിലുമായിട്ടാണ് ക്രിസ്മസ് – പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിപണികള്‍ ഒരുങ്ങിയിട്ടുള്ളത്.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു ശേഷം വരുന്ന ക്രിസ്മസ് ന്യൂ ഇയർ ദിങ്ങൾ ആയത് കൊണ്ട് വൻ ആഘോഷങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കൂടാതെ സ്വാഭാവികമായും നിരവധി കുടുംബങ്ങൾ അവരുടെ വീടുകളിൽ ക്രിസ്മസ് ട്രീയുടെ ശാഖകളിൽ ഒരുക്കിയും വ്യത്യസ്തമായ ലൈറ്റുകളാലും നക്ഷത്രങ്ങളാലും ചമയ്ക്കുന്ന ദിനങ്ങൾ. വീടുകളിൽ എന്നപോലെ തന്നെ നഗരത്തിന്റെ വഴികളും ചമയുമെന്നതിൽ സംശയമില്ല. അതുനകൊണ്ടുതന്നെ ഏവരുടെയും കണ്ണ്നിനും മനസിനും ഒരുപോലെ കുളിർ നൽകുന്ന ദിവസങ്ങളാണ് നഗരത്തിൽ ഇനി ഉണ്ടാവുക എന്നത് നിസംശയം പറയാം.
ശൈത്യകാലത്തിൽ നഗരം തണുപ്പിൽ മൂടിതുടങ്ങുകയും ചെയ്തതോടെ നിങ്ങളുടെ ശീതകാല കോട്ട് ധരിച്ച് വഴികളിലെയും നഗരത്തിലെയും പ്രദർശിപ്പിച്ചിരിക്കുന്ന ലൈറ്റുകൾ ആസ്വദിക്കാൻ നിങ്ങളുടെ വഴികളിലൂടെ ഒന്ന് നടക്കാം. നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി ബന്ധം നിലനിർത്താനും വ്യായാമം ചെയ്യാനും ശൈത്യകാലത്തിന്റെ ഭംഗി ആസ്വദിക്കാനുമുള്ള മികച്ച മാർഗം തന്നെയാണ് ഈ മാസം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.